‘പങ്കാളി മരിച്ചതിനാല്‍ ഒറ്റയ്ക്ക് കഴിയുന്ന താറാവിന് കൂട്ടാളിയെ ആവശ്യമുണ്ട്’ അധ്യാപകന്റെ പരസ്യം വൈറലാകുന്നു
വാഷിങ്ടണ്‍: പങ്കാളി മരിച്ചതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് കഴിയുന്ന താറാവിന് പങ്കാളിയെ തേടിയുള്ള ഉടമയുടെ ഡേറ്റിങ് പരസ്യം വൈറലാകുന്നു. അധ്യാപകനായ ക്രിസ് മോറിസ് ആണ് തന്റെ താറാവിന് പങ്കാളിയെ തേടി ഡേറ്റിങ് പരസ്യം പങ്കുവച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പായിരുന്നു മഞ്ഞ താറാവിന്റെ കൂട്ടാളിയെ ക്രൂരനായ ഒരു പൂച്ച അകത്താക്കിയത്. ഇതോടെ ഒറ്റയ്ക്കായ താറാവ് വളരെയധികം ദുഃഖിതയാണെന്നും ക്രിസ് പരസ്യത്തില്‍ പറയുന്നു.
ബ്ലൂ ഹില്‍സിലെ പലച്ചരക്ക് കടയ്ക്ക് മുന്നിലുള്ള ബോര്‍ഡിലാണ് ക്രിസ് വേറിട്ട പരസ്യം പതിപ്പിച്ചത്. പങ്കാളി മരിച്ചതിനാല്‍ ഒറ്റയ്ക്ക് കഴിയുന്ന താറാവിന് കൂട്ടാളിയെ ആവശ്യമുണ്ട്’, എന്നതായിരുന്നു പരസ്യ വാചകം. വെള്ള കടലാസില്‍ മഞ്ഞ താറാവിനെ വരച്ച്, ഇമെയില്‍ അഡ്രസ് അടക്കം ഉള്‍പ്പെടുത്തിയുള്ളതായിരുന്നു പരസ്യം.
ക്രിസിന്റെ പരസ്യം കണ്ട് നിരവധി പേര്‍ അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. മഞ്ഞ താറാവിന്റെ ഇഷ്ടവിഭവമായ മീന്‍ വിഭവങ്ങളും തീന്‍ മേശയില്‍ ഒരുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.