Home-bannerKeralaNewsRECENT POSTS
തിരുവോണ ദിവസം ഉപവാസസമരത്തിനൊരുങ്ങി അടൂര്‍ ഗോപാല കൃഷ്ണന്‍
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് സംയുക്തസമര സമിതിയുടെ നേതൃത്വത്തിലുള്ള നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവോണദിനത്തില്‍ ഉപവാസ സമരത്തിനൊരുങ്ങി അടൂര്‍ ഗോപാലകൃഷ്ണന്‍. തിരുവോണനാളില്‍ തിരുവനന്തപുരത്ത് പിഎസ്സി ഓഫീസിന് മുന്നിലാണ് അദ്ദേഹം ഉപവസിക്കുന്നത്. സുഗതകുമാരി, എം കെ സാനു, ഷാജി എന്‍ കരുണ്‍, സി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വീട്ടിലും ഉപവസിക്കും. അതേസമയം സംയുക്തസമര സമിതിയുടെ നേതൃത്വത്തിലുള്ള നിരാഹാര സമരം 12-ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News