BusinessNationalNews

ഈ വര്‍ഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനി

ന്യൂഡൽഹി :കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവത്ക്കരണ നയങ്ങൾ തുണച്ചു.ഇന്ത്യൻ
വ്യവസായി ഗൗതം അദാനിയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽകൂടി. ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്ലയുടെ ഇലോൺ മസ്കിനെയും മറികടന്ന് ഈ വർഷം ലോകത്ത് ഏറ്റവുമധികം സമ്പത്തുണ്ടാക്കിയ വ്യവസായിയായി അദാനി മാറി. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളും തുറമുഖങ്ങളും ഓസ്ട്രേലിയയിൽ കൽക്കരി ഖനികളും ഏറ്റെടുത്തതിന് പിന്നാലെയാണിത്.

ലോകത്തെ അതിസമ്പന്നരും ടെസ്ല സിഇഒയും സഹസ്ഥാപകനുമായ ഇലോൺ മസ്ക്, ആമസോൺ ഡോട്ട് കോം സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരെയാണ് അദാനി സമ്പത്തിന്റെ കാര്യത്തിൽ മറികടന്നത്. ലോകത്ത് മറ്റാരെക്കാളും സമ്പത്താണ് അദാനിക്ക് കുന്നുകൂട്ടാൻ കഴിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സമ്പത്ത് 16.2 ബില്യൺ അമേരിക്കൻ ഡോളർകൂടി വർധിച്ചതോടെ അദാനിയുടെ മൊത്തം സമ്പത്ത് 50 ബില്യൺ അമേരിക്കൻ ഡോളറായി മാറിയെന്ന് ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സ് വ്യക്തമാക്കുന്നു.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഷെയറുകൾ 50 ശതമാനം മുതൽ 90 ശതമാനം വരെ ഉയർന്നതോടെയാണ് ബില്യൺ ഡോളർ ക്ലബ്ബിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ വ്യവസായിയായി അദ്ദേഹം മാറിയത്. അദാനി വർധിപ്പിച്ച സ്വത്തിന്റെ പകുതിയോളം (8.1 ബില്യൺ ഡോളർ) മാത്രമെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് 2021 ൽ നേടാനായുള്ളൂ.

അദാനി ടോട്ടൽ ഗ്യാസ് ഷെയറുകളുടെ മൂല്യം ഇരട്ടിയായി വർധിച്ചിരുന്നു. അദാനി എന്റർപ്രൈസസ് ഓഹരികളുടെ മൂല്യം 90 ശതമാനവും അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന്റേത് 79 ശതമാനവും അദാനി പവർ, അദാനി പോർട്സ്, സ്പെഷ്യൽ എക്കണോമിക് സോൺസ് എന്നിവയുടെ ഓഹരിമൂല്യം 50 ശതമാനത്തിലധികമാണ് വർധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker