EntertainmentNationalNews

ഒരു അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളൻ തന്റെ തെറ്റുകൾക്ക് ശിക്ഷിക്കപ്പെടുന്നതും ഒരേപോലെയാണോ സായി പല്ലവിയ്ക്കെതിരെ വിജയശാന്തി

സായ് പല്ലവിക്കെതിരെ(Sai Pallavi ) നടി വിജയശാന്തി. കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ലെന്ന നടി സായ് പല്ലവിയുടെ പരാമർശം വിവാദമായതിന് പിന്നാലെയാണ് വിജയശാന്തിയും രം​ഗത്തെത്തിയത്. ഗോവധം നടത്തുന്നവരെ കൊല്ലുന്നതും കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് വിജയശാന്തി ട്വീറ്റ് ചെയ്യുന്നു. 

സായ് പല്ലവിയുടെ വാക്കുകൾ വിവാദപരമാണ്. കാശ്മീരി വംശഹത്യയും വിശുദ്ധ പശുക്കളെ കൊല്ലുന്നവരെ ശിക്ഷിക്കുന്നതും തമ്മിൽ താരതമ്യപ്പെടുത്താൻ സാധിക്കില്ല. ഒരു അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളൻ തന്റെ തെറ്റുകൾക്ക് ശിക്ഷിക്കപ്പെടുന്നതും ഒരേപോലെയാണോ എന്ന് വിജയശാന്തി ചോദിക്കുന്നു. അറിയാത്ത വിഷയങ്ങളിൽ നിന്ന് മാറിനിൽക്കണം എന്നും സായ് പല്ലവിയോട് വിജയശാന്തി പറയുന്നു.

‘വിരാട പര്‍വ്വം’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പരാമർശം. മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും സായ് പല്ലവി വ്യക്തമാക്കി. ഈ പ്രസ്താവനത സോഷ്യൽ മീഡിയയിൽ ച‍ർച്ചയ്ക്ക് വഴി വച്ചിരുന്നു. ചില‍ർ സായ് പല്ലവിയെ വിമർശിച്ച് രം​ഗത്തെത്തുകയും ചെയ്തു. 

ഞാൻ വളർന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നിൽക്കുന്ന കുടുംബത്തിലല്ല. ഇടത് വലത് എന്ന് കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. നിങ്ങൾ അതിനെ മത സംഘർഷമായി കാണുന്നുവെങ്കിൽ, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയിൽ കൊണ്ടുപോയതിന് ഒരാളെ കൊലപ്പെടുത്തിയതും കൂടി കാണണം. ഇതുരണ്ടും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. നല്ല മനുഷ്യനാകാനാണ് വീട്ടുകാർ എന്നോട് പറഞ്ഞത്. അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി പ്രതികരിക്കുക. അത് പ്രധാനമാണ്. നിങ്ങൾ നല്ലൊരു വ്യക്തിയാണെങ്കിൽ തെറ്റിനെ പിന്തുണയ്ക്കുകയില്ല”, എന്ന് സായ് പല്ലവി പറഞ്ഞിരുന്നു. 

കശ്മീരി പണ്ഡിറ്റുകളുടെ കൊലയും പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ലെന്ന നടി സായ് പല്ലവിയുടെ പരാമർശം വിവാദമായതിന് പിന്നാലെ താരത്തിനെതിരെ പൊലീസിൽ പരാതി. ഹൈദരാബാദിലെ സുൽത്താൻ ബസാ‍ർ പൊലീസ് സ്റ്റേഷനിലാണ് സായ് പല്ലവിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ബജ്റം​ഗ് ദൾ പ്രവർത്തകരാണ് താരത്തിനെതിരെ പരാതി നൽകിയത്. 

നടിക്കെതിരെ ഇതുവരെ കേസെടുച്ചിട്ടില്ലെന്നും വീഡിയോ കണ്ട്, നിയമോപദേശം തേടിയ ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. വിരാട പർവ്വം എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു നടി. മതങ്ങളുടെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാൻ സാധിക്കില്ലെന്നും സായ് പല്ലവി വ്യക്തമാക്കി. ഈ പ്രസ്താവനത 
സോഷ്യൽ മീഡിയയിൽ ച‍ർച്ചയ്ക്ക് വഴി വച്ചിരുന്നു. ചില‍ർ സായ് പല്ലവിയെ വിമർശിച്ച് രം​ഗത്തെത്തുകയും ചെയ്തു. 

തെലങ്കാന പ്രദേശത്തെ നക്സലൈറ്റ് മൂവ്മെൻറ് പശ്ചാത്തലമാക്കുന്ന ചിത്രമാണ് വീരാട പർവ്വം. 1990കളാണ് ചിത്രത്തിൽ കടന്നുവരുന്നത്. സഖാവ് രാവണ്ണ എന്നറിയപ്പെടുന്ന ഡോ. രവി ശങ്കർ ആണ് റാണയുടെ കഥാപാത്രം. കവിയും നക്സലൈറ്റുമാണ് ഈ കഥാപാത്രം. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. രാവണ്ണയുടെ കവിതകളിലൂടെ അദ്ദേഹത്തോട് പ്രണയത്തിലാവുകയാണ് സായ് പല്ലവിയുടെ കഥാപാത്രം. വേണു ഉഡുഗുല രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രിയാമണി, നന്ദിതാദാസ്, നിവേദ പെതുരാജ്, നവീൻ ചന്ദ്ര തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 

സുരേഷ് പ്രൊഡക്ഷൻസ്, എസ്എൽവി സിനിമാസ് എന്നീ ബാനറുകളിൽ സുധാകർ ചെറുകുറി ആണ് നിർമ്മാണം. ഛായാഗ്രഹണം ഡാനി സാലൊ, ദിവാകർ മണി. എഡിറ്റിംഗ് ശ്രീകർ പ്രസാദ്. സംഗീതം സുരേഷ് ബൊബ്ബിളി. സംഘട്ടനം പീറ്റർ ഹെയ്ൻ, സ്റ്റെഫാൻ റിഷ്റ്റർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker