ഇത്തരം വേഷത്തില്‍ അഭിനയിക്കാന്‍ നാണമില്ലേ? പച്ചമാങ്ങയിലെ വേഷത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി സോന
പ്രതാപ് പോത്തനും സോന ഹെയ്ഡനും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം പച്ചമാങ്ങയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരിന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ നടിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനമാണ് ഉയര്‍ന്നു. നടി സോന മുണ്ടും ബ്ലൗസും അണിഞ്ഞാണ് ട്രെയിലറില്‍ ഉടനീളം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഭവം വിവാദമായതോടെ നായികതന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ് താന്‍ ചെയ്തിരിക്കുന്നതെന്നും സഭ്യതയുടെ പരിധികള്‍ ലംഘിച്ചിട്ടില്ല. താന്‍ ഒരു ഗ്ലാമസറസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുന്‍ധാരണയോടു കൂടിയാണ് പലരും വിമര്‍ശിക്കുന്നതെന്നും സോന പറഞ്ഞു.
‘എന്റെ കഥാപാത്രത്തിന്റെ, വേഷത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തെ വിലയിരുത്തരുത്. ഞാന്‍ ഒരു ഗ്ലാമസറസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുന്‍ധാരണയോടു കൂടിയാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ് ഞാന്‍ ചെയ്തിരിക്കുന്നത്. സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല.’ സോന വ്യക്തമാക്കി. വളരെ മനോഹരമായ ചിത്രമാണ് പച്ചമാങ്ങയെന്നും വൈകാരികമായ ഒരുപാട് രംഗങ്ങള്‍ നിറഞ്ഞ ചിത്രം ബാലു മഹേന്ദ്ര സാറിന്റെ ശൈലിയെ അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നതെന്നും സോന കൂട്ടിച്ചേര്‍ത്തു.