നീലക്കുയില്‍! നീലയിൽ ഹോട്ട് ലുക്കിൽ നടി ശിവദ
കൊച്ചി:2009-ൽ മലയാളത്തിലെ ആന്തോളജി സിനിമയായ കേരള കഫേ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ആണ് ശിവദ. ചിത്രത്തിലെ കഥാപാത്രം മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് താരം ടെലിവിഷൻ ചാനലുകളിൽ അവതാരകയായി പ്രവർത്തിച്ചു കൊണ്ടിരുന്ന കാലത്തു നിനക്കായി, മഴ, നിലാവ്, തുടങ്ങിയ മ്യൂസിക് വീഡിയോകളിൽ അഭിനയിച്ചു.
താരത്തിന്റെ ചാനൽ അവതരണം കണ്ടിട്ടാണ് മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകൻ ഫാസിൽ താരത്തെ വീണ്ടും മലയാള സിനിമയിലേക്ക് കൊണ്ട് വരുന്നത്. 2011-ൽ ലിവിങ് ടുഗതർ എന്ന ചിത്രത്തിലൂടെ താരം നായികയായി മലയാളികൾക്ക് മുമ്പിൽ വീണ്ടും പ്രത്യക്ഷപെട്ടു. മികച്ച സ്വീകാര്യത താരത്തിന് മലയാളി പ്രേക്ഷകർ നൽകി. തമിഴ് അരങ്ങേറ്റ ചിത്രം 2014-ൽ ഇറങ്ങിയ നെടുംചാലൈയാണ്.
തമിഴ് നാട്ടിൽ ജനിച്ചു പഠിച്ച ഈ മലയാളി പെൺകുട്ടി തമിഴ് പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറി. സു സു സുധി വാല്മീകം, സീറോ, ഇടി, അതെ കടൽ, അച്ചായൻസ്, ലക്ഷ്യം, രാമന്റെ ഏദൻ തോട്ടം, ശിക്കാരി ശംബു, ചാണക്യ തന്ത്രം, ലൂസിഫർ, മൈ സാന്റാ, മാര, സണ്ണി, 12 ത് മാൻ, മേരി ആവാസ് സുനോ, അവസാനം റിലീസായ ജവാനും മുല്ല പൂവും തുടങ്ങി ഇരു ഭാഷകളിലായി ഇരുപതോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു.
താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ഫോട്ടോസ് ആണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ടി റോസ് ഡിസൈൻ ചെയ്ത ബ്ലൂ ലോങ്ങ് ലാച്ച ധരിച്ച താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ഫോട്ടോഗ്രാഫറായ അഭിജിത് എം പി ആണ്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.