അവസരം ചോദിച്ചപ്പോള്‍ പ്രമുഖ സംവിധായകന്‍ മുഖത്ത് നോക്കി നമ്മള്‍ എപ്പോഴാണ് ഭോഗിക്കുന്നതെന്ന് ചോദിച്ചു! വെളിപ്പെടുത്തലുമായി ആസിഫ് അലിയുടെ നായിക
സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ് നിരവധി നടിമാര്‍ ഇതിനോടകം രംഗത്ത് വന്നുകഴിഞ്ഞു. ഇപ്പോഴിതാ അവസരം ചോദിച്ചപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ആസിഫ് അലി നായകന്‍ ആയി എത്തിയ ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തില്‍ നായികയായി എത്തിയ ഷിബ്ല. അവതാരകയായി എത്തിയ ശേഷമായിരുന്നു നായികയായി താരം എത്തിയത്.
മലപ്പുറത്തു ഒരു സാധാരണ കുടുംബത്തില്‍ ആയിരുന്നു ഷിബ്ലയുടെ ജനനം. ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നപ്പോള്‍ ഉപ്പ സമ്മതിച്ചില്ല എന്നാണ് ഷിബ്ല പറയുന്നത്. റിയാലിറ്റി ഷോയില്‍ പങ്കെടുത്ത താന്‍ പിന്നീട് അഭിനയ രംഗത്ത് അവസരങ്ങള്‍ തേടിയിരുന്നു എന്നും ആ സമയത്താണ് മലയാളത്തിന്റെ അറിയപ്പെടുന്ന ഒരു പ്രമുഖ സംവിധായകന്‍ തന്നോട് എപ്പോഴാണ് ഭോഗിക്കുന്നത് എന്ന് മുഖത്ത് നോക്കി ചോദിച്ചത് എന്നും നടി പറയുന്നു. അതുകൊണ്ടു തന്നെ മലയാളം സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഇല്ല എന്ന് പറയാന്‍ കഴിയില്ല എന്നും ഷിബ്ല പറയുന്നു.