വിവാഹ ശേഷം എന്തുകൊണ്ട് സിനിമയില്‍ നിന്ന് വിട്ടു നിന്നു; വെളിപ്പെടുത്തലുമായി ‘നമ്മളി’ലെ നായിക രേണുക
പ്രമുഖ സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍അരങ്ങേറ്റം കുറിച്ച നടിയാണ് രേണുക. പിന്നീട് കുറേ ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരിന്നു താരം. ഭര്‍ത്താവ് സൂരജിനോടും പത്തും നാലും വയസ് പ്രായമുള്ള പെണ്‍മക്കളോടും കൂടി കാലിഫോര്‍ണിയയില്‍ സുഖമായി കഴിയുകയാണ് താരം ഇപ്പോള്‍.
വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ വിശേഷങ്ങള്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ പങ്കുവെയ്ക്കുകയാണ് രേണുക. 2006-ലാണ് തിരുവനന്തപുരം സ്വദേശിയായ സുരാജുമായുള്ള താരത്തിന്റെ വിവാഹം നടന്നത്. ഭര്‍ത്താവിന്റെയും കുട്ടികളുടേയുമൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ച് തികഞ്ഞ ഒരു വീട്ടമ്മ ആയി കഴിയുന്ന താരം അവിടെ ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. വളരെ വിപുലമായിട്ടൊന്നുമല്ല അതെന്നും തനിക്ക് ഡാന്‍സ് ഇഷ്ടമായത് കൊണ്ടും സമയം പോകാനുമൊക്കെ വേണ്ടി മാത്രം ചെയ്യുന്നതാണെന്നും രേണുക പറയുന്നു.
”ഡാന്‍സ് സ്‌കൂള്‍ നടത്തുന്നത് വളരെ വിപുലമായിട്ടൊന്നുമല്ല. ഡാന്‍സ് ഇഷ്ടമായത് കൊണ്ടും സമയം പോകാനുമൊക്കെ വേണ്ടി മാത്രം ചെയ്യുന്നതാണ്. ക്ലാസ്സുകളും കുട്ടികളുടെ പ്രോഗ്രാമുകളുമായൊക്കെ ആയി തിരക്കിലാണ്. കാലിഫോര്‍ണിയയില്‍ ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിരവധി ഇന്ത്യക്കാരാണ് ഉളളത്. എല്ലാ വിശേഷങ്ങളും അവിടെ ആഘോഷിക്കാറുണ്ട്. രണ്ടു പെണ്‍മക്കളും നല്ലപോലെ മലയാളം സംസാരിക്കും. കുട്ടികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന നിരവധി ക്ലാസ്സുകള്‍ അവിടെ ഉണ്ട്.
പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് നമ്മളില്‍ അഭിനയിക്കുന്നത്. അപ്പോള്‍ അതൊരു രസമായിരുന്നു. തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ ഭാഷ വളരെ എളുപ്പമായിരുന്നു. എന്നാല്‍ തെലുങ്ക് ചെയ്യുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടി. ഡാന്‍സ്, കുക്കിങ്, മേക്കപ്പ് തുടങ്ങിയവയൊക്കെ എന്റെ പാഷനാണ്. മേക്കപ്പ് ചെയ്യാന്‍ ഇഷ്ടമാണ്. ചടങ്ങുകള്‍ക്കും പരിപാടികള്‍ക്കുമൊക്കെ സുഹൃത്തുക്കള്‍ക്ക് മേക്കപ്പ് ചെയ്ത് കൊടുക്കാറുണ്ട്. യുഎസില്‍ തന്നെ മേക്കപ്പില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സും ചെയ്തിട്ടുണ്ട്.” രേണുക പറയുന്നു.