EntertainmentNationalNews

സൂപ്പര്‍താരങ്ങളുടെ മുന്നില്‍ നിന്നും ചീത്ത വിളിച്ചു;സെറ്റില്‍ നിന്നും പൊട്ടിക്കരഞ്ഞതിനെ പറ്റി നടി നീന ഗുപ്ത

മുംബൈ:ഒരു കാലത്ത് ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായിരുന്നു നടി നീന ഗുപ്ത. എണ്‍പതുകളിലെ നായികയായിരുന്നെങ്കിലും ഇപ്പോഴും സജീവമായി തുടരുകയാണ് നടി. കഴിഞ്ഞ വര്‍ഷങ്ങളില്‍ നീനയുടെ ആത്മകഥ പുറത്തിറക്കിയിരുന്നു. ഇതിലൂടെ വ്യക്തി ജീവിതത്തെ കുറിച്ചും കരിയറിനെ കുറിച്ചും അധികമാര്‍ക്കും അറിയാത്ത കഥകള്‍ നീന വെളിപ്പെടുത്തുകയും ചെയ്തു.

എണ്‍പതുകളിലെ സിനിമിയലെ തൊഴില്‍ സംസ്‌കാരത്തെ കുറിച്ച് ഒരിക്കല്‍ നീന തുറന്ന് പറഞഅഞിരുന്നു. സിനിമാപ്രേമികളെ പോലും ഞെട്ടിച്ച് കൊണ്ടാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ മുന്‍നിര്‍ത്തി നീന അന്ന് സംസാരിച്ചത്.

ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് എണ്‍പതുകളിലെ തൊഴില്‍ രീതികളെ കുറിച്ച് നീന സംസാരിച്ചത്. അക്കാലത്ത് കാര്യങ്ങളൊക്കെ കഠിനമായിരുന്നുവെന്നാണ് നീനയുടെ അഭിപ്രായം. ഒരു സിനിമയുടെ സെറ്റിലെ വിഷലിപ്തമായ അന്തരീക്ഷമാണ് അതിന് കാരണമെന്നും നടി അവകാശപ്പെട്ടു. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം കൂടി മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു അഭിപ്രായം നീന മുന്നോട്ട് വെച്ചതും.

ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നും സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍ വച്ച് തന്നെ അധിഷേപിച്ചു. അന്ന് സൂപ്പര്‍താരങ്ങളുടെയടക്കം മുന്നില്‍ തകര്‍ന്ന് നില്‍ക്കേണ്ടി വന്ന അവസ്ഥയെ കുറിച്ചാണ് അഭിമുഖത്തിനിടെ നീന വെളിപ്പെടുത്തിയത്.

‘അക്കാലത്ത് ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഒന്നോ രണ്ടോ ഡയലോഗുകള്‍ മാത്രമുള്ള വളരെ ചെറിയൊരു വേഷമാണ് എനക്കതില്‍ ഉണ്ടായിരുന്നുള്ളു. വലിയൊരു ആള്‍ക്കൂട്ടത്തിന് നടുവിലാണ് അന്ന് ചിത്രീകരണം നടക്കുന്നത്. എന്നാല്‍ ആകെ ഉണ്ടായിരുന്ന ഡയലോഗുകളും ഒഴിവാക്കി എനിക്ക് ഒരു റോളും ഇല്ലാതാക്കി കളഞ്ഞു.

ഇതോടെ സംവിധായകന്റെ അടുത്ത് ചെന്നിട്ട്, എനിക്കാകെ രണ്ട് ഡയലോഗുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. നിങ്ങള്‍ അതും ഒഴിവാക്കിയോ എന്ന് ചോദിച്ചു. എല്ലാവരുടെയും മുന്നില്‍ വെച്ച് ‘മാ-ബെഹന്‍ കി ഗാലി’ (അമ്മയെയും പെങ്ങളെയും കൂട്ടി ചീത്ത പറയുക) എന്നാണ് അദ്ദേഹം തിരിച്ച് വിളിച്ചത്. വിനോദ് ഖന്ന, ജൂഹി ചൗള, തുടങ്ങി എല്ലാവരും അതിന് ചുറ്റുമായി നില്‍ക്കുന്നുണ്ട്. എല്ലാവരുടെയും മുന്നില്‍ വച്ച് എന്നോട് അസഭ്യം പറഞ്ഞല്ലോ എന്നോര്‍ത്ത് ഞാന്‍ കരയാന്‍ തുടങ്ങി.

‘ഇത്തരത്തിലുള്ള തൊഴില്‍ സംസ്‌കാരം ഇന്നില്ല. ഇന്നങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരുപക്ഷേ സംഭവിച്ചേക്കാം. ഇന്ന് ആരും ആ അവസ്ഥയിലില്ല. ആരുമങ്ങനെ മോശം വാക്കുകള്‍ ഉപയോഗിക്കുകയുമില്ലെന്നും’, നീന പറയുന്നു.

1982 ലാണ് നീന ഗുപ്ത അഭിനയിക്കാന്‍ ആദ്യമെത്തുന്നത്. ഇടയ്ക്ക് ചെറിയ ഇടവേളകള്‍ വന്നെങ്കിലും ഇപ്പോഴും അഭിനയത്തില്‍ സജീവ സാന്നിധ്യമായി തുടരുകയാണ്. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ പരിപാടികളിലും ഒടിടി യില്‍ വെബ് സീരിസുകളിലുമൊക്കെ നടി അഭിനയിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ‘സച്ച് കഹൂന്ഡ തോ’ എന്ന് പേരില്‍ പുറത്തിറക്കിയ ആത്മകഥയുമായി ബന്ധപ്പെട്ടാണ് നീന വാര്‍ത്തകളില്‍ നിറഞ്ഞത്. തന്റെ പ്രണയബന്ധങ്ങളെ കുറിച്ചും മകളെ ഗര്‍ഭിണിയായ കാലഘട്ടത്തെ കുറിച്ചടക്കം പുറംലോകത്തിന് അറിയാത്ത കാര്യങ്ങള്‍ നടി ഇതിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button