EntertainmentKeralaNews

വേറൊരു തുണി പോലും എടുത്തില്ല, മോഹന്‍ലാലിനൊപ്പം നൈറ്റി ഇട്ട് ഫ്‌ളൈറ്റില്‍ പോയി, കഥ പറഞ്ഞ് നടി മേനക

കൊച്ചി:ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന സൂപ്പര്‍ നായികയായിരുന്നു മേനക. നിര്‍മാതാവ് സുരേഷ് കുമാറുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് നടി അഭിനയത്തില്‍ നിന്നും വിട്ട് നിന്നത്. ഇപ്പോള്‍ മകള്‍ കീര്‍ത്തി സുരേഷിലൂടെയും മറ്റുമൊക്കെ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് താരം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ തനിക്കുണ്ടായ ചില രസകരമായ അനുഭവങ്ങള്‍ വെളിപ്പെടുത്തുകയാണ് മേനകയിപ്പോള്‍. മോഹന്‍ലാലിനൊപ്പം നൈറ്റിയിട്ട് ഫ്‌ളൈറ്റില്‍ കയറി പോവേണ്ടി വന്നതിനെ പറ്റിയാണ് ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ മേനക വെളിപ്പെടുത്തിയത്.

താന്‍ നൈറ്റിയിട്ട് വിമാനത്തില്‍ കയറി പോയൊരു കഥയുണ്ടായിരുന്നു. പൂച്ചയ്‌ക്കൊരു മൂക്കുത്തി എന്ന സിനിമയുടെ ക്ലൈമാകസ് എടുക്കുകയാണ്. അന്ന് എന്റെ അമ്മ കെ പി കൊട്ടാരക്കര സാറിന് ഡേറ്റ് കൊടുത്തിരുന്നു. ഇതിനിടയില്‍ സുരേഷേട്ടന്‍ ആ ദിവസം തന്നെ വരാമോന്ന് ചോദിച്ചു. ഞാന്‍ നോക്കട്ടെ, വരാന്‍ ശ്രമിക്കാമെന്നും പറഞ്ഞു. അമ്മ മദ്രാസിലെ ഷൂട്ടിങ്ങിനും ഡേറ്റ് കൊടുത്തു. ഞാന്‍ കേരളത്തിലേക്കുള്ളതും കൊടുത്തു.

അമ്മ കമ്മിറ്റ് ചെയ്ത ദിവസം ബാലന്‍ കെ നായര്‍ സാര്‍ അടക്കമുള്ളവര്‍ ആ ഷൂട്ടിങ്ങിലുണ്ട്. അതിന് മുന്‍പ് നസീര്‍ സാറായിരുന്നു വരേണ്ടത്. അദ്ദേഹത്തോട് ഇങ്ങനൊരു സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ പോവേണ്ടതുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. ‘എനിക്ക്, സുഖമില്ലെന്ന് പറഞ്ഞോളം. മേനക ധൈര്യമായി ഡേറ്റ് കൊടുത്തോ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എനിക്ക് വേണ്ടി നസീര്‍ സാര്‍ അഡ്ജസ്റ്റ് ചെയ്തല്ലോ, എന്ന് കരുതിയാണ് ഞാന്‍ സുരേഷേട്ടന് ഡേറ്റ് കൊടുത്തത്. പക്ഷേ നസീര്‍ സാറില്ലെങ്കില്‍ വേറൊരു സീനെടുക്കാമെന്നാണ് ഇവര്‍ കരുതിയത്. അങ്ങനെ ബാലന്‍ കെ നായര്‍ സാറിനെ വിളിച്ച് അദ്ദേഹത്തിനൊപ്പമുള്ള എന്റെ സീനെടുക്കാന്‍ തയ്യാറായി.

അങ്ങനെ എന്റെ ഡേറ്റ് കിട്ടിയല്ലോന്ന് കരുതി സുരേഷേട്ടനും മോഹന്‍ലാലും കൂടി രാവിലെ ഫ്‌ളൈറ്റ് ടിക്കറ്റുമായിട്ട് എന്നെ കൂട്ടാന്‍ വന്നു. വെളുപ്പിന് അഞ്ചരയ്‌ക്കോ ആറുമണിയ്‌ക്കോ എന്തോ ആണ് ഫ്‌ളൈറ്റ്. നാലുമണിക്ക് പോയാലേ അവിടെ എത്തുകയുള്ളു. ഞാന്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് ഒരു പിങ്ക് നിറമുള്ള നൈറ്റി ഓക്കെ ധരിച്ച് നില്‍ക്കുകയാണ്.

ഇത്ര തിരക്കിട്ട് എങ്ങനെ പോകും, ഡ്രസ് മാറട്ടെ എന്നായി ഞാന്‍. അതെങ്ങനെ സാധിക്കും, പോവാന്‍ പറ്റില്ലെന്ന് അമ്മയും പറയാന്‍ തുടങ്ങി. ചെറുപ്പക്കാരുടെ സിനിമയാണ്, ഇരുപത്തിയെട്ട് ആര്‍ട്ടിസ്റ്റുകളൊക്കെ അവിടെ കാത്തിരിക്കുകയാണ്. മേനകയെ വിടാതെ പറ്റില്ലെന്ന് ഒക്കെ അവര്‍ പറഞ്ഞ് നോക്കി. സുരേഷേട്ടന്‍ വരാനും അമ്മ പോവരുതെന്നുമായി. അന്ന് ഞങ്ങളുടെ വിവാഹമൊന്നും ആയിട്ടില്ല.

ഒടുവില്‍ എന്നെ പിടിച്ചോണ്ട് പോകുന്നത് പോലെ കാറില്‍ കയറ്റി കൊണ്ട് പോയി. വസ്ത്രം മാറാനോ വേറൊന്ന് എടുക്കാന്‍ പോയിട്ട് ബാഗ് പോലും എടുക്കാതെയാണ് പോവുന്നത്. ഇതോടെ അമ്മയും കൂടെ വരാമെന്നായി. എങ്കില്‍ അമ്മയും വന്നോളു, ടിക്കറ്റ് എടുത്ത് താരമെന്ന് പറഞ്ഞു. എന്നെയും ലാലേട്ടനെയും ഫ്‌ളൈറ്റില്‍ കയറ്റി വിട്ടു. എന്നിട്ട് അമ്മയ്ക്കും എനിക്കും കിട്ടിയില്ലെന്ന് പറഞ്ഞ് സുരേഷേട്ടന്‍ വന്നു.

ചിത്രഞ്ജലി സ്റ്റുഡിയോയിലെത്തിയ ഞാന്‍ അമ്മ എപ്പോള്‍ വരുമെന്ന് നോക്കിയിരിക്കുകയാണ്. പക്ഷേ അമ്മയ്ക്ക് ടിക്കറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് അവര്‍ തിരികെ വീട്ടിലേക്ക് വിട്ടു. അമ്മ ഒരു കാറും പിടിച്ച് വീട്ടിലേക്കും പോയി. സുരേഷേട്ടന്‍ അതിന് ശേഷമുള്ള ഫ്‌ളൈറ്റില്‍ കയറി ഇങ്ങോട്ടും പോന്നു.

പിന്നാലെ അമ്മയെ പോലീസ് പിടിച്ചു. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തിട്ട് അങ്ങോട്ട് പോയെന്ന് പറഞ്ഞ് അവര്‍ കേസ് കൊടുത്തു. ഇതോടെ പാവം എന്റെ അമ്മയെ പോലീസ് പിടിച്ചോണ്ട് പോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker