ആ നടൻ കാരണം ജീവിതം നശിച്ചു… എല്ലാവരും എന്നെ ഒഴിവാക്കി… നടി ഗീതയുടെ ഇന്നത്തെ ദയനീയമായ അവസ്ഥയ്ക്ക് കാരണം
കൊച്ചി:മലയാളികൾ മറക്കാത്ത ചില മുഖങ്ങളുണ്ട്. ഒരു പുതുമുഖ സംവിധായകന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്ത മലയാള സിനിമയിലേക്ക് വന്ന് പിന്നീട് മലയാളികൾ ഒട്ടും മറക്കാത്ത ഒരു മുഖവും സുപരിചിതമായ ഒരു ആളുമായി മാറിയ താരമാണ് ഗീത വിജയൻ. ഇപ്പോൾ ആ നടിക്ക് ചിലതൊക്കെ പറയാനുണ്ട്. ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ വന്നപ്പോഴാണ് താരത്തെ വർഷങ്ങൾക്കുശേഷം ആരാധകർ കാണുന്നത്.
മലയാളികൾ എല്ലാവരും ഈ നടിയെ ഓർത്തിരിക്കുന്നുണ്ട്. പക്ഷേ ഈ നടി ഇപ്പോൾ എവിടെയാണെന്ന് പലരും ഇതിനുശേഷമാണ് ചിന്തിച്ചത്. അതിലൂടെ തന്നെയാണ് താരത്തിന് കടന്നു പോകേണ്ടി വന്ന പല സിറ്റുവേഷനും, പല അനുഭവങ്ങളെക്കുറിച്ച് താരം തന്നെ തുറന്നു പറയുന്നത്. ഒരു നടനും, പ്രൊഡ്യൂസറും തമ്മിലുള്ള പ്രശ്നമാണ് തന്നെ സിനിമകളിൽ നിന്നും ഒഴിവാക്കാൻ കാരണമെന്ന് താരം പറയുന്നു.
സിനിമകളിൽ നിന്നും ഒഴിവാക്കിയത് അവർക്ക് എന്നോട് ദേഷ്യം തോന്നുന്ന കാരണം ഒക്കെ തന്നെ ഇപ്പോൾ പുറത്തു പറയാൻ പോലും പറ്റാത്ത രീതിയിലാണ് എന്നാണ് പറയുന്നത്. അതെ ഇൻ ഹരിഹർ നഗറിലെ മായ തന്നെയാണ് ഇപ്പോൾ വെളിപ്പെടുത്തി എല്ലാം പുറത്തു പറയുന്നത്. സജീവമായി സിനിമ സീരിയൽ ലോകത്തു നിൽക്കുന്ന താരമാണ് ഇപ്പോൾ ഫ്ലവേഴ്സ് കോടിയിൽ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പരിപാടിയിൽ ശ്രീകണ്ഠൻ നായരോട് സംസാരിക്കവേ സിനിമയിൽ നിന്ന് തന്നെ മനപ്പൂർവം മാറ്റിയതിനെ കുറിച്ച് പറയുന്നു.
രേവതി മുഖാന്തരമാണ് സിനിമയിലെത്തിയത് എന്നും, ഗീതയുടെ കസിനാണ് രേവതി എന്നും, ലൊക്കേഷൻ പോയപ്പോൾ ചില തമിഴ് സിനിമകൾ ആദ്യം ഗീതയെ വിളിച്ചു എന്നും പല കാരണങ്ങൾ കൊണ്ട് ഗീത വേണ്ട എന്ന് വെച്ചു എന്നും താരം പറയുന്നു. പിന്നീട് ഈ സിനിമയിൽ ഗീത സമ്മതം പോലും ഇല്ലാതെ പേര് നിർദ്ദേശിച്ചതിനുശേഷം നടിയെ വിളിച്ച് രേവതി കാര്യം പറയുകയായിരുന്നു.
സിനിമയിൽനിന്ന് പലപ്പോഴും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു നടനും പ്രൊഡക്ഷൻ കൺട്രോളർക്കും എന്നോട് വലിയ ദേഷ്യം ഉണ്ട്. അതിന്
കാരണമെന്താണെന്ന് എനിക്ക് പുറത്തു പറയാൻ പറ്റില്ല. പക്ഷേ തെറ്റ് ഒരിക്കലും എൻറെ ഭാഗത്തല്ല എന്ന് എനിക്ക് തീർത്തും പറയാൻ സാധിക്കും.
ഇവർ കാരണം എൻറെ അറിവിൽ പത്തോളം സിനിമകളിൽ നിന്നും എന്നെ വേണ്ട എന്ന് വച്ചിട്ടുണ്ട്. അറിയാതെ എത്ര സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. ഏറ്റവും വലിയ സങ്കടം എല്ലാം സംസാരിച്ചു കഴിഞ്ഞ് ഡേറ്റ് വരെ കൊടുത്ത ശേഷം ആയിരിക്കും പേര് വെട്ടി എന്ന് അറിയുന്നത്. ചിലർ അതൊന്ന് വിളിച്ചുപറയുവാൻ പോലും ഉള്ള മര്യാദ കാണിക്കില്ല. “ഒരു പുതുമുഖ സംവിധായകന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്ത് രണ്ടാമത്തെ സിനിമയാണ്.
തുടക്കം മുതൽ മാഡം എന്ന് വിളിച്ചു വളരെ ബഹുമാനത്തോടെ സംസാരിച്ചു. അതിൻ്റെ പ്രൊഡക്ഷൻ കൺട്രോളർ മാറിയപ്പോൾ സംവിധായകന്റെ സ്വഭാവവും മാറി. എനിക്കറിയാം ആ പ്രൊഡക്ഷൻ കൺട്രോളറുടെ ഇൻഫ്ലുവൻസാണ്. പിന്നീട് ഞാൻ വിളിച്ചിട്ട് പോലും ഫോൺ എടുക്കാൻ ആ സംവിധായകൻ തയ്യാറായില്ല എന്നാണ് ഇപ്പോൾ നടി തുറന്നു പറയുന്നത്. അത്തരം സാഹചര്യങ്ങൾ മനസ്സിൽ അറിയാതെ ചില ശാപവാക്കുകൾ വരും, അതെല്ലാം ഏൽക്കാറുണ്ടെന്ന് എന്നും താരം പറയുന്നു. സിനിമയിൽ നിന്നും ഒഴിവാക്കിയപ്പോൾ എനിക്ക് ഭയങ്കര സങ്കടം വന്നു എന്നും, എന്തോ മനസ്സിൽ ചിന്തിക്കുകയും ചെയ്തു എന്നും പറയുന്നു.