എന്നെ കൊണ്ട് ഇങ്ങനത്തെ വസ്ത്രങ്ങള്‍ ധരിച്ച് നടക്കാന്‍ പറ്റില്ല, സാരിയുടുത്ത് രണ്ട് തവണ വീഴാന്‍ പോയി
കൊച്ചി:ബാലതാരമായി സിനിമയിലെത്തി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് എസ്തര്‍ അനില്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ എസ്തര്‍ ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ, ഫോട്ടോഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സംഭവിച്ച ചെറിയ ചില അബദ്ധങ്ങളുടെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് താരം.
തന്നെ കൊണ്ട് ഇങ്ങനത്തെ വസ്ത്രങ്ങള്‍ ധരിച്ച് നടക്കാന്‍ പറ്റില്ലെന്നും സാരിയുടുത്ത് ഒരു പ്രാവിശ്യമല്ല രണ്ടു തവണ വീഴാന്‍ പോയെന്ന് എസ്തര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
”ഇത് മുഴുവന്‍ തീര്‍ന്നപ്പോഴേക്കും ഞാന്‍ പൂര്‍ണമായും തളര്‍ന്നു പോയിരുന്നു (സത്യത്തില്‍ തുടക്കം മുതല്‍ തന്നെ) പിന്നെയിതാ ഷൂസ് ഒക്കെയിട്ട് ചില്‍ ചെയ്യുന്ന ഞാന്‍, സാരിയുടുത്ത് മറിഞ്ഞ് വീഴാന്‍ പോകുന്ന ഞാന്‍, അതും ഒന്നല്ല, രണ്ട് തവണ. പിന്നെ ലഹങ്കയിലും ഇതാ വീഴാന്‍ പോകുന്നു.”
”ഇതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് എന്ത് മനസ്സിലാക്കാം, എന്നെ കൊണ്ട് ഇങ്ങനത്തെ വസ്ത്രങ്ങള്‍ ധരിച്ച് നടക്കാന്‍ പറ്റില്ല എന്ന് തന്നെ” എന്നാണ് എസ്തര്‍ കുറിച്ചിരിക്കുന്നത്. ദൃശ്യം 2 ആണ് എസ്തര്‍ ഒടുവില്‍ വേഷമിട്ട ചിത്രം.
ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കിലും താരം അഭിനയിക്കുന്നുണ്ട്. ഷെയ്ന്‍ നിഗം ചിത്രം ഓള് ആണ് എസ്തര്‍ ആദ്യമായി നായികയായി എത്തിയ സിനിമ.