FeaturedHome-bannerKeralaNews

നടി ചിത്ര അന്തരിച്ചു

ചെന്നൈ:പ്രശസ്ത നടി ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ആട്ടക്കലാശം എന്ന ചിത്രത്തിൽ മോഹൻലാലിനു നായികയായിട്ടാണ് ചലച്ചിത്രരംഗത്തെത്തുന്നത്. പൊന്നുചാമി സിനിമയിലെ നായിക കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. അമരം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ആറാം തമ്പുരാൻ, മിസ്റ്റർ ബ്ട്ടലർ, അടിവാരം പാഥേയം, സാദരം, അദ്വൈതം, ദേവാസുരം, ഏകലവ്യൻ, കളിക്കളം, പഞ്ചാഗ്നി എന്നീ സിനിമകളിലും മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്.

2001ൽ പുറത്തിറങ്ങിയ സൂത്രധാരൻ എന്ന ദിലീപ് ചിത്രത്തിലാണ് ചിത്ര ഏറ്റവും ഒടുവിലായി അഭിനയിച്ചത്. പിന്നീട് തമിഴ് സീരിയലുകളിൽ മാത്രമാണ് അഭിനയിച്ചത്. രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ൽ കൊച്ചിയിലാണ് ജനനം. ഭർത്താവ് വിജയരാഘവൻ. മകൾ: ശ്രുതി. സംസ്കാരം വൈകീട്ട് 4 മണിക്ക് ചെന്നൈ സാലിഗ്രാമത്തിൽ നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button