EntertainmentRECENT POSTS
‘നിന്നെപ്പോലെ ഒരു സഹോദരന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ….’ ഭാവനയുടെ കുറിപ്പ് വൈറല്‍
നിരവധി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ കയറിക്കൂടിയ താരമാണ് ഭാവന. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ് താരം. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ താരം സജീവമാണ്. ഇപ്പോള്‍ തന്റെ സഹോദരന്‍ ജയദേവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഭാവന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പും ചിത്രവുമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.
‘നിന്നെപ്പോലെ ഒരു സഹോദരന്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ ഈ ലോകം എത്ര മികച്ചതായേനെ…. ജന്മദിനാശംസകള്‍’… സഹോദരനൊപ്പമുള്ള ഒരു ബാല്യകാല ചിത്രം പങ്കുവച്ചുകൊണ്ട് ഭാവന കുറിച്ചു. സിനിമാ സംവിധായകനാണ് ജയദേവ്. കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഭാവന. തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം 96ന്റെ കന്നഡ റീമേക്കായ 99 ല്‍ നായികയായത് ഭാവനയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News