EntertainmentKeralaNews

എന്റെ വിഷമവും പരിഭവും കേൾക്കാൻ എനിക്കൊരാളുണ്ട്,തുറന്ന് പറഞ്ഞ് അശ്വതി

കൊച്ചി:അല്‍ഫോന്‍സാമ്മ എന്ന പരമ്പരയിലൂടെ മലയാളിക്ക് പരിചിതയായ നടിയാണ് അശ്വതി. അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലില്‍ അശ്വതി അവതരിപ്പിച്ച പ്രതിനായിക അമല എന്ന വേഷവും മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വിവാഹശേഷം അഭിനയരംഗത്തുനിന്നും വിട്ടു നില്‍ക്കുന്ന അശ്വതി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അശ്വതിയുടെ ഫേസ്ബുക്ക് അക്കൗണ്ട് സോഷ്യല്‍മീഡിയയില്‍ അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടതും വാര്‍ത്തയായിരുന്നു. ഇപ്പോളിതാ സൈബര്‍ ലോകത്തെ മോശം പ്രവണതകളെക്കുറിച്ച് കുറിപ്പ് എഴുതിയിരിക്കുകയാണ് അശ്വതി.

കഴിഞ്ഞ ദിവസം ഒരാള്‍ ഇന്‍സ്റ്റഗ്രാം മെസേജ് അയച്ചെന്നും, എന്നാല്‍ ആദ്യമാദ്യം ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരമാണെന്ന് പറഞ്ഞ് ചാറ്റ് തുടങ്ങിയെങ്കിലും, പിന്നീട് ചിത്രം വരയ്ക്കട്ടെ, ആ കണ്ണുകള്‍ കണ്ടാലറിയാം എന്തോ സങ്കടമുണ്ടല്ലോ. എന്നിങ്ങനെയായി സംസാരമെന്നും അശ്വതി പറയുന്നു. തന്റെ സങ്കടം കേള്‍ക്കാനും മറ്റുമായി ദൈവം സ്വന്തമായി ഒരാളെ തന്നിട്ടുണ്ടെന്നും, തന്റെ പരിഭവങ്ങള്‍ കേട്ട് അദ്ദേഹത്തിന്റെ ചെവി ഇപ്പോഴും തകരാറായിട്ടില്ലെന്നും. അതുകൊണ്ടുതന്നെ മറ്റ് ആരും സങ്കടം കേള്‍ക്കാനായി വരേണ്ടെന്നുമാണ് അശ്വതി കുറിച്ചത്. ഇത്തരത്തിലുള്ള അനുവങ്ങള്‍ തങ്ങള്‍ക്കും ഉണ്ടായിട്ടുണ്ട് എന്നുപറഞ്ഞ് ചിലര്‍ അശ്വതിയുടെ പോസ്റ്റിന് കമന്റ് ഇടുന്നുമുണ്ട്.

അശ്വതിയുടെ കുറിപ്പിങ്ങനെ

”എനിക്ക് കഴിഞ്ഞ ദിവസം വന്നൊരു ഇന്‍സ്റ്റാഗ്രാം മെസ്സേജ് ആണിത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എ.റ്റി.സി-യില്‍ വര്‍ക്ക് ചെയ്യുകയാണെന്നും ഡ്രെസ്സിന്റെ ഓണ്‍ലൈന്‍ ബിസിനെസ്സ് ഉണ്ടെന്നും പറഞ്ഞാണ് പരിചയപ്പെട്ടു വന്നത്.

ഓണ്‍ലൈന്‍ പ്രൊമോഷന് വേണ്ടി ആയിരിക്കും എന്ന് കരുതി ആണു ഞാന്‍ മറുപടി നല്‍കി തുടങ്ങിയതും. പിന്നെ ചിത്രം വരക്കുമെന്നും എന്റെ ചിത്രം വരച്ചോട്ടെ എന്നും ചോദിച്ചു, ഓഹ് ചിത്രം വരയ്ക്കാനുള്ള സമ്മതത്തിന് ആയിരിക്കുമെന്ന് പിന്നീട് കരുതി. പിന്നെ ആള് ജ്യോതിഷത്തിലേക്കു പരകായ പ്രവേശനം നടത്തി എന്തൊക്കെയോ പ്രവചനങ്ങള്‍ തുടങ്ങി.

സീ.യു പറഞ്ഞു ബ്ലോക്ക് ചെയ്തു. എന്തായാലും ഒന്നെനിക്ക് ബോധ്യമായി ഇതു എന്നെ അറിയുന്ന ആരോ ആണ്. അക്കൗണ്ട് ഞാന്‍ എത്തിക്കേണ്ടിടത്തു എത്തിക്കുന്നുമുണ്ട്. മെസ്സേജ് അയച്ച ആളോട് ഒന്നറിയിച്ചോട്ടെ എന്റെ വിഷമം കേള്‍ക്കാനും എന്റെ ദേഷ്യം അറിയിക്കാനും ദൈവം എനിക്കൊരു ആളെ തന്നിട്ടുണ്ട്, കഴിഞ്ഞ പതിനൊന്നു വര്‍ഷമായിട്ട് വിഷമോം പരിഭവോം കേട്ടു അങ്ങേര്‍ടെ ചെവിയൊന്നും അടിച്ചു പോയിട്ടില്ല. അതോണ്ട് ദൈവം അനുഗ്രഹിച്ചാല്‍ മുന്നോട്ടും അങ്ങേരുതന്നെ കേട്ടോളും.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker