നടന്മാര്‍ക്ക് മയക്കുമരുന്നും സ്ത്രീകളേയും എത്തിച്ചുകൊടുക്കുന്നു, വിവാഹമോചനത്തിന് ശ്രമിച്ചതോടെ ഉപദ്രവിക്കുന്നു; തന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കുവേണ്ടാണ് വിഡിയോ; ഗുരുതര ആരോപണവുമായി നടി

മുംബൈ:ബോളിവുഡ് സംവിധായകന്‍ മഹേഷ് ഭട്ടിനെതിരെ നടിയും ബന്ധുവുമായ ലുവിയേന ലോധ രംഗത്ത്. മഹേഷ് ഭട്ട് ബോളിവുഡ് സിനിമ രംഗത്തെ ഡോണാണെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെ തുറന്നു പറയുകയാണ് താരം. മഹേഷിന്റെ അനന്തിരവന്‍ സുമിത്തിന്റെ ഭാര്യയാണ് ലുവീന.

ബോളിവുഡിലെ നടന്മാര്‍ക്ക് മയക്കുമരുന്നും സ്ത്രീകളേയും എത്തിച്ചുകൊടുക്കുന്ന വ്യക്തിയാണ് സുമിത്. ഇതേക്കുറിച്ച്‌ മഹേഷിന് അറിയാമെന്നും എന്നാല്‍ താന്‍ വിവാഹമോചനത്തിന് ശ്രമിച്ചതോടെ ഭട്ട് കുടുംബം തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്നും ലുവീന പറയുന്നു.

”ഇന്റസ്ട്രിയിലെ ഏറ്റവും വലിയ ഡോണാണ് മഹേഷ് ഭട്ട്. ഈ സംവിധാനത്തെ നിയന്ത്രിക്കുന്നത് ഇയാളാണ്. മഹേഷിന്റെ നിയമത്തിന് അനുസരിച്ച്‌ പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. ജോലി നഷ്ടപ്പെടുത്തി നിരവധി പേരുടെ ജീവിതമാണ് മഹേഷ് ഭട്ട് തകര്‍ത്തത്. ഒരു ഫോണ്‍ കോളില്‍ ജോലി പോകും. അദ്ദേഹത്തിനെതിരെ ഞാനൊരു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എന്റെ വീട്ടില്‍ അധിക്രമിച്ച്‌ കയറി എന്നെ പുറത്താക്കാന്‍ ശ്രമിച്ചു. തന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കുവേണ്ടാണ് വിഡിയോ എടുക്കുന്നത്. നാളെ തനിക്കോ കുടുംൂബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പിന്നില്‍, മഹേഷ് ഭട്ട്, മുകേഷ് ഭട്ട്, സുമിത്, സഹില്‍ സെഹ്ഗാല്‍, കുംകും സഹ്ഗാല്‍ എന്നിവരാണെന്നും” അവര്‍ വ്യക്തമാക്കി.

എന്നാല്‍ ലുവീനയുടെ ആരോപണം പൂര്‍ണമായും തെറ്റായതും അപകീര്‍ത്തികരമാണെന്നും വ്യക്തമാക്കിമഹേഷ് ഭട്ടിന്റെ അഭിഭാഷകന്‍ രംഗത്തെത്തി. നിയമപരമായി ഇതിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.