നടൻ വിജയ്‌യുടെ കുടുംബത്തില്‍ അസ്വാരസ്യം കനക്കുന്നു..മകൻ വിജയ് ഇപ്പോള്‍ പിതാവുമായി സംസാരിക്കുന്നത് പോലുമില്ല, അമ്മ ശോഭ
നടൻ വിജയ്‌യുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖരന്‍ ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ, വിജയ് അച്ഛനുമായി സംസാരിക്കാറില്ലെന്ന് താരത്തിന്റെ അമ്മ ശോഭ രംഗത്ത്. വിജയ്യുടെ പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനായി അപേക്ഷ നല്‍കിയതിന് പിന്നാലെ ഈ പാര്‍ട്ടിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന വാര്‍ത്താക്കുറിപ്പ് വിജയ് പുറത്തു വിട്ടിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് വിജയുടെ അമ്മ ഇപ്പോൾ.
അടുത്തിടെ ഒരു അസോസിയേഷന്‍ രൂപീകരിക്കാനാണ് എന്ന് പറഞ്ഞാണ് ചന്ദ്രശേഖര്‍ തന്റെ ഒപ്പു വാങ്ങിച്ചത്. വിജയ്യുടെ സമ്മതമോ അറിവോ ഇല്ലാതെ അങ്ങനെ ഒരു പാര്‍ട്ടിയുടെ ഒരു സ്ഥാനത്ത് വരാന്‍ തനിക്ക് താത്പര്യമില്ല എന്നാണ് ശോഭ മാധ്യമങ്ങളോട് പറയുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടി ആയി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കമറിഞ്ഞു, അതിന്റെ ഭാഗമാവാനുള്ള തന്റെ വിമുഖത ചന്ദ്രശേഖറിനോട് പറയുകയും അദ്ദേഹമത് ഉള്‍ക്കൊള്ളുകയും ചെയ്തുവെന്നും ശോഭ.
കൂടാതെ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ വിജയ് അച്ഛനോട് ആവശ്യപ്പെട്ടെങ്കിലും ചന്ദ്രശേഖര്‍ മാധ്യമ അഭിമുഖങ്ങളും മറ്റുമായി മുന്നോട്ടു പോയതോടെ വിജയ് ഇപ്പോള്‍ അച്ഛനുമായി സംസാരിക്കാറില്ലെന്നും ശോഭ വെളിപ്പെടുത്തി. പിതാവിന്റെ പാര്‍ട്ടിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം ആരംഭിച്ചതോ തുടങ്ങാനിരിക്കുന്നതോ ആയ പാര്‍ട്ടിയില്‍ ചേരരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിക്കുകയാണെന്നും വിജയ് പറഞ്ഞു.
എന്നാൽ ആ പാര്‍ട്ടിയും ഫാന്‍സ് അസോസിയേഷനും തമ്മില്‍ യാതൊരു ബന്ധവുമില്ല, തന്റെ പേരോ ചിത്രമോ എന്റെ ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ പേരോ, ബന്ധപ്പെട്ട ഏതെങ്കിലുമോ രാഷ്ട്രീയ കാര്യത്തിനു വേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കും വിജയ് അതിരൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.