Entertainment
നടന്‍ ഷമന്‍ മിത്രു കൊവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: നടനും ഛായാഗ്രാഹകനുമായ ഷമന്‍ മിത്രു (43) കൊവിഡ് ബാധിച്ചു മരിച്ചു. ചെന്നൈയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തമിഴ് സിനിമയില്‍ സഹഛായാഗ്രാഹകനായി ഏതാനും സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊരട്ടൈ എന്ന സിനിമയിലൂടെ നായകനായി. നായകനായുള്ള ആദ്യ സിനിമയില്‍ തന്നെ ഷമന്‍ മിത്രു ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഷമന്‍ മിത്രു തന്നെയായിരുന്നു തൊരട്ടൈ എന്ന സിനിമ നിര്‍മിച്ചതും. ഷമന്‍ മിത്രുവിന്റെ മരണത്തില്‍ താരങ്ങള്‍ അടക്കം നിരവധി പേര്‍ അനുശോചനം അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News