EntertainmentNewsRECENT POSTS

ചില യുവനടന്മാരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണമാണ്; വെളിപ്പെടുത്തലുമായി നടന്‍

കൊച്ചി: മലയാള സിനിമയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമായി ഉണ്ടെന്ന ആരോപണം ശരിവെക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തലുമായി നടന്‍ മഹേഷ്. ലൊക്കേഷനില്‍ ചെന്ന് അബദ്ധത്തിലോ, മേക്കപ്പ് ചെയ്യാനോ ചില യുവനടന്മാരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണമാണെന്നാണ് മഹേഷ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അതേസമയം ദുല്‍ഖറോ കുഞ്ചാക്കോ ബോബനോ ആസിഫ് അലിയൊ അത്തരത്തിലുള്ള ആള്‍ക്കാര്‍ അല്ലെന്നും മഹേഷ് അഭിമുഖത്തില്‍ പറഞ്ഞു.

‘ഇപ്പോഴത്തെ ചില യുവനടന്മാരുടെ ലൊക്കേഷനില്‍ ചെന്ന് അബദ്ധത്തിലോ, മേക്കപ്പ് ചെയ്യാനോ വേണ്ടി കാരവനില്‍ കയറിയാല്‍ ഇതിന്റെ മണമാണ്. പുറത്തേക്ക് വരിക നമ്മള്‍ വലിച്ചതിന് തുല്യമായിട്ടാണ്. കൊച്ചിയില്‍ മലയാള സിനിമയെ നിയന്ത്രിക്കുന്നത് ലഹരി മാഫിയ ആണോ എന്ന കാര്യം എനിക്ക് അറിയില്ല. എന്നാല്‍ പത്ത് ശതമാനം എങ്കിലും യുവനടന്മാരുടെ ഇടയില്‍ ലഹരി ഉപയോഗം ഉണ്ട്. അത് തീര്‍ച്ചയായും ഇല്ലാതാകണം. കാരണം, മുഴുവന്‍ സിനിമാ രംഗമാണ് ഇതിന്റെ പേരില്‍ പഴി കേള്‍ക്കുന്നത്’ എന്നാണ് മഹേഷ് അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം ഷെയ്ന്‍ നിഗം കുഴപ്പക്കാരനാണെന്ന് തോന്നുന്നില്ലെന്നും മഹേഷ് അഭിമുഖത്തില്‍ പറഞ്ഞു. ‘അബിയുടെ മകന്‍ ഒരു കുഴപ്പക്കാരനാകുമെന്ന് കരുതുന്നില്ല. ഒരുപക്ഷേ പ്രായത്തിന്റേതായ ചില പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അല്ലെങ്കില്‍ അവന്റെ കൊച്ചി ഭാഷയുടെ രീതിയാവാം പ്രശ്നം. കേള്‍ക്കുന്നവര്‍ക്ക് അത് അത്ര സുഖകരമായി തോന്നണമെന്നില്ല. മനസ്സില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കാം. അങ്ങനെ പല കാരണങ്ങളുമുണ്ടാകാം, എന്നാലും ഷെയ്ന്‍ ചെയ്യുന്നത് ഒരു പ്രൊഫഷണല്‍ ജോലിയാണ്. അതിന്റെ എത്തിക്സ് പാലിക്കേണ്ടതുണ്ട് മഹേഷ് അഭിമുഖത്തില്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker