EntertainmentKeralaNewsRECENT POSTS
നടന്‍ മധു മരിച്ചെന്ന് വ്യാജ പ്രചരണം; മരണ വാര്‍ത്തയെ ചിരിച്ച് തള്ളി മഹാനടന്‍
സമൂഹമാധ്യമങ്ങളിലെ കഴിഞ്ഞ ദിവസത്തെ ചൂടേറിയ ചര്‍ച്ചകളില്‍ ഒന്നായിരിന്നു മഹാനടന്‍ മധുവിന്റെ മരണ വാര്‍ത്ത. ‘പ്രിയപ്പെട്ട മധു സാറിന്, ആദരാഞ്ജലികള്‍’ ഇത്തരത്തിലായിരുന്നു ചിത്രം കൂടി വെച്ചുള്ള പ്രചരണം നടത്തിയത്. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളിലാണ് ഇത്തരത്തില്‍ കുപ്രചരണം നടത്തി വന്നത്. എന്നാല്‍ ഇപ്പോള്‍ പരക്കെ നടത്തിയ പ്രചരണത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ മധു.
ചെറു പുഞ്ചിരിയായിരുന്നു താരത്തിന്റെ പ്രതികരണം. സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ വ്യാജമരണ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ സീരിയല്‍ താരവും നിര്‍മ്മാതാവുമായ മനോജ് വിളിച്ചപ്പോഴായിരുന്നു മധുവിന്റെ പ്രതികരണം. ‘അതു സാരമില്ല’ എന്ന മറുപടിയില്‍ പ്രതികരണം ഒതുക്കുകയായിരുന്നു. ശേഷം ചെറു പുഞ്ചിരിയോടെ ഫോണ്‍ സംഭാഷണവും അവസാനിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News