മൂത്ത മകള്‍ മീനാക്ഷിയുടെയും ഇളയ മകള്‍ മഹാലക്ഷ്മിയുടെയും ചെറുപ്പത്തിലെ ഫോട്ടോകള്‍ ഒരേപോലെ! തന്നെ അത്ഭുതപ്പെടുത്തിയെന്ന് ദിലീപ്
മൂത്ത മകള്‍ മീനാക്ഷിയുടെയും ഇളയ മകള്‍ മഹാലക്ഷ്മിയുടെയും ചെറുപ്പത്തിലെ ഫോട്ടോകള്‍ ഒരേപോലെയെന്ന് ദിലീപ്. അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ദിലീപ് ഒരു മാധ്യമത്തോട് പ്രതികരിക്കവെ പറഞ്ഞു. മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള അടുപ്പത്തെ കുറിച്ചും മഹാലക്ഷ്മി മനസ് തുറന്നു.
ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെ, മഹാലക്ഷ്മി സ്‌കൂളില്‍ പോവാറായിട്ടില്ല. കളിച്ച് നടക്കട്ടെയെന്നാണ് കരുതുന്നത്. രണ്ടുപേരും നല്ല കൂട്ടാണ്. ചേച്ചി, ചേച്ചി എന്നു വിളിച്ച് മീനാക്ഷിയുടെ പുറകെ നടക്കും. മീനാക്ഷിയും നല്ല കെയറിങ്ങായാണ് അവളെ കൊണ്ടു നടക്കുന്നത്.
മീനാക്ഷിയുടെ കുട്ടിക്കാലം തനിക്ക് മിസ് ചെയ്തിരുന്നു. ആ സമയത്ത് സിനിമകളുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു. ജോക്കര്‍, ഡാര്‍ലിങ് ഡാര്‍ലിങ്, തെങ്കാശിപ്പട്ടണം, പറക്കും തളിക, മീശമാധവന്‍, കുബേരന്‍ അങ്ങനെ തുടര്‍ച്ചയായി ഷൂട്ടിലാണ്.
അവളുടെ ആ പ്രായം തനിക്ക് നന്നായി മിസ് ചെയ്തിട്ടുണ്ട്. അത് കിട്ടിയത് മഹാലക്ഷ്മി വന്നപ്പോഴാണ്. തങ്ങള്‍ എല്ലാവരും അമ്മക്കൊപ്പം ആയിരുന്നു. സഹോദരന്റെയും സഹോദരിയുടെയും കുടുംബം ഉണ്ടായിരുന്നു. ഒരു വര്‍ഷം എങ്ങനെയാണ് പോയതെന്നറിയില്ല.