EntertainmentRECENT POSTS
ഷൂട്ടിംഗിനിടെ നടന്‍ ബിജു മോനോന് പൊള്ളലേറ്റു
അട്ടപ്പാടി: പൃഥ്വിരാജ് നായകനാകുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജു മേനോന്റെ കൈക്കും കാലിനുമാണ് പൊള്ളലേറ്റത്. അട്ടപ്പാടി കോട്ടത്തറയിലാണ് ഷൂട്ടിംഗ്. പരുക്കേറ്റ ഉടന്‍ തന്നെ താരത്തിന് വൈദ്യസഹായം നല്‍കി. ഇതിന് ശേഷം ഷൂട്ടിംഗ് പുനഃരാരംഭിക്കുകയും ചെയ്തു.
നാല് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ അനാര്‍ക്കലിക്ക് ശേഷം ബിജു മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലിയുടെ സംവിധായകന്‍ സച്ചി തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. ബിജു മേനോന്‍ അയ്യപ്പന്‍ നായര്‍ എന്ന എസ് ഐ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പതിനാറ് വര്‍ഷത്തെ പട്ടാള ജീവിതത്തിന് ശേഷം നാട്ടിലെത്തുന്ന കോശി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് സിനിമയില്‍ എത്തുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News