FeaturedKeralaNewsUncategorized

നടൻ ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂര്‍:സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു. കൈയിലെ ഞരമ്പ് മുറിച്ച് നിലയിൽ കാറിനുള്ളിലാണ് നടനെ കണ്ടെത്തിയത്. തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിനാലിലെ ഇടറോഡിലാണ് താരത്തെ കണ്ടെത്തിയത്. നിർത്തിയിട്ടിരിക്കുന്ന കാറിൽ തളർന്നുകിടക്കുന്ന ഇയാളെ നാട്ടുകാരാണ് കണ്ടെത്തിയത്. പൊലീസെത്തി ഇയാളെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗിൽ ചികിത്സിയലാണ്.

ഭാര്യയും നടിയുമായ അമ്പിളി ദേവിയുമായി കഴിഞ്ഞ ദിവസങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യൻ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. അമ്പിളി ദേവി തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തൃശൂരിൽ വിവാഹിതയായ മറ്റൊരു യുവതിയ്ക്ക് ഒപ്പമാണ് ആദിത്യന്റെ ഇപ്പോഴത്തെ ജീവിതമെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു

അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യ ജയന്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ 23ന് വൈകിട്ടാണ് അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യ ജയന്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. അമ്പിളി ദേവി തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

‘ഞങ്ങളുടെ വീട്ടിലുള്ളവരെ എല്ലാം കത്തി കാട്ടി ഭീഷണിപ്പെടുത്തി. കുത്തും വെട്ടം കൊല്ലും എന്നൊക്കെ പറഞ്ഞു. അപ്പുവിനു വേണ്ടി വാങ്ങിക്കൊണ്ടുവന്ന വസ്ത്രവും വലിച്ചെറിഞ്ഞു. ഞാന്‍ പറഞ്ഞൊരു കാര്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ‘നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കില്‍, ആ ചെറുക്കന്റെ അണ്ണാക്കില്‍ അത് ഞാന്‍ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ട്.’ഇങ്ങനെ അയാള്‍ പറഞ്ഞത് എന്നില്‍ വളരെ വിഷമമുണ്ടാക്കി.’-അമ്പിളി ദേവി പറഞ്ഞു.

‘സ്‌നേഹത്തോടുകൂടി കൊടുക്കുന്ന കാര്യത്തെ പിന്നീട് ഇങ്ങനെ പറഞ്ഞപ്പോള്‍ എന്തോപോലെ തോന്നി. അയാളുടെ കടങ്ങളുടെ കാരണം കുഞ്ഞുങ്ങള്‍ക്കും എനിക്കും വസ്ത്രങ്ങള്‍ വാങ്ങി തന്നതുകൊണ്ടാണെന്ന് പറഞ്ഞു. ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ മകന്, അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു,,,അതൊക്കെ അയാളുെട കാശ് ആണ്, അങ്ങനെ പൈസ പോയി എന്നൊക്കെ പറഞ്ഞപ്പോള്‍ വിഷമമുണ്ടായി.’-അമ്പിളി ദേവി പറഞ്ഞു.

‘ഭീഷണിപ്പെടുത്തിയ സമയത്തും ഒരു വസ്ത്രം വാങ്ങിക്കൊണ്ടുവന്നിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ജയന്‍ ചേട്ടന്‍ ഇനി അപ്പുവിനു വേണ്ടി വാങ്ങി പൈസ കളയല്ലേ, ചെറിയ ആള്‍ക്ക് എന്തെങ്കിലും വാങ്ങികൊടുത്തോളൂ. അപ്പുവിന് കൊടുക്കാന്‍ ഞാനുണ്ട്. പിന്നീട് അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. അവസാനമാണ് ആ വസ്ത്രം എടുത്തെറിഞ്ഞത്. എന്തിനാണ് വലിച്ചെറിഞ്ഞതെന്ന് അറിയില്ല. അതിനുശേഷം പുറത്തേയ്ക്കു പോയി ഗേറ്റില്‍ ചവിട്ടി. പോക്കറ്റില്‍ നിന്നു കത്തിയെടുത്ത് വെട്ടും കുത്തും എല്ലാത്തിനെയും തീര്‍ത്തുകളയും എന്ന രീതിയില്‍ സംസാരിച്ചു.’

‘അദ്ദേഹത്തിന്റെ രണ്ട് പ്രോപ്പര്‍റ്റി ഇവിടെ ഇരുപ്പുണ്ടായിരുന്നു. ഞങ്ങളെ സൂക്ഷിക്കാന്‍ ഏല്‍പിച്ചതാണ്. അത് ചോദിച്ചു, ഞങ്ങള്‍ തിരിച്ചെഴുതി കൊടുത്തു. അത് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇനി മേലാല്‍ ഇവിടെ വരില്ല എന്നൊക്കെ പറഞ്ഞാണ് പോകുന്നത്. അതിനു ശേഷം ഇത് പുറത്തറിയരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ നാറിയതിനേക്കാള്‍ കൂടുതല്‍ നീ നാണംകെടും എന്നു പറഞ്ഞു.’-അമ്പിളി ദേവി പറഞ്ഞു.

ആദിത്യന്‍ ജയനെതിരെയുളള അമ്പിളി ദേവിയുടെ ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും വിവാഹമോചനം ആവശ്യപ്പെട്ടുവെന്നും ആണ് അമ്പിളി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തുടര്‍ന്ന് അമ്പിളിയുടെത് വ്യാജ ആരോപണങ്ങളാണെന്ന് പറഞ്ഞ് ആദിത്യനും എത്തി. ഇതിന് തന്റെ കൈയ്യില്‍ തെളിവുകളുണ്ടെന്ന് മറ്റൊരു അഭിമുഖത്തില്‍ ആദിത്യന്‍ പറഞ്ഞിരുന്നു. പിന്നാലെ അമ്പിളിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ആദിത്യന്‍ എത്തിയിരുന്നു.

അമ്പിളി ആദ്യം വിവാഹം കഴിക്കാനിരുന്നത് ആ ക്യാമറാമാനെയോ എന്നെയോ അല്ലെന്നാണ് ആദിത്യന്‍ പറയുന്നത്. ‘അമ്പിളി ദേവി ആദ്യം വിവാഹം കഴിച്ചത് പ്രൊഫഷനുമായി ബന്ധമുളള ഒരാളെയാണ്. അദ്ദേഹവുമായി അവര്‍ വിവാഹിതരായി ജീവിക്കുന്ന സമയത്ത് ആദിത്യന് എന്തെങ്കിലും രീതിയിലുളള സൗഹൃദമോ, ഒരു പ്രണയമോ അമ്പിളി ദേവിയോട് ഉണ്ടായിരുന്നോ എന്നായിരുന്നു അവതാരകന്റെ ചോദ്യം’. ഇതിന് മറുപടിയായി അമ്പിളി ദേവി ആദ്യം വിവാഹം കഴിക്കേണ്ടത് ലോവലിനെയോ എന്നെയോ ഒന്നുമല്ലെന്ന് ആദിത്യന്‍ പറഞ്ഞു.

ഇന്ന് ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു സീരിയലിന്റെ സംവിധായകനെയാണ്. അയാളുമായി അമ്പിളി ഇഷ്ടത്തിലായിരുന്നു. അത് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാം. അതുകഴിഞ്ഞ് അമ്പിളി കല്യാണം കഴിക്കേണത് ഉണ്ണി എന്ന് പറയുന്ന അസോസിയേറ്റിനെ ആയിരുന്നു. അത് കഴിഞ്ഞിട്ട് കല്യാണം കഴിക്കേണ്ടത് എന്നെ ആയിരുന്നു.

അന്ന് ജീജാ സുരേന്ദ്രന്‍ ജെബി ജംഗ്ഷനില്‍ വന്ന് ആദിത്യനും അമ്പിളിയും തമ്മില്‍ പ്രേമമായിരുന്നോ എന്ന് പറഞ്ഞപ്പോ ഞാന്‍ നിഷേധിക്കാന്‍ കാരണം ഞങ്ങള് തമ്മില് കല്യാണം കഴിഞ്ഞത് ഈ വിവാദം വന്ന സമയത്തായിരുന്നു. അമ്പിളിക്ക് എപ്പോഴുമുളളതാണ് ഇമേജ് നോക്കും. അതിന് ഒരുപാട് തെളിവുകളുണ്ട്. ആദ്യമേ എന്നോട് പറഞ്ഞിരുന്നു. ചേട്ടാ നമ്മള് ഇങ്ങനെയൊക്കെയേ സംസാരിക്കാവൂ എന്ന്. ചേട്ടന്‍ ദേശ്യപ്പെടരുത്. അമ്മയും പറഞ്ഞും ദേശ്യപ്പെടരുതെന്ന്. ഞാന്‍ പറഞ്ഞും ദേശ്യപ്പെടില്ല ഞാന്‍ പറയാനുളളത് പറയും എന്ന്. ആദിത്യന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker