Home-bannerKeralaNewsRECENT POSTS
ഏറ്റുമാനൂരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം
ഏറ്റുമാനൂര്‍: എറ്റുമാനൂരില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരന്‍ മരിച്ചു. ഏറ്റുമാനൂര്‍ സ്വദേശി സോമന്‍(68) ആണ് മരിച്ചത്. അപകടത്തില്‍ സോമന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഏറ്റുമാനൂര്‍ പടിഞ്ഞാറെ നടയില്‍ ഇന്ന് രാവിലെ ആറരയ്ക്കായിരിന്നു അപകടം. മാരിയമ്മന്‍ കോവില്‍ റോഡില്‍ നിന്ന് എം.സി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ നാഷണല്‍ പെര്‍മിറ്റ് ലോറി സോമന്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയായിരിന്നു. ഉടന്‍ തന്നെ സോമനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News