തിരുവനന്തപുരത്ത് ക്ലാസ് മുറിയില്‍ വച്ച് 10 വയസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ അക്കാഡമിക് ഡയറക്ടര്‍ അറസ്റ്റില്‍
തിരുവനന്തപുരം: നെടുമങ്ങാട് ക്ലാസ് മുറിയില്‍ വച്ച് പത്തുവയസുകാരിയായ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ അക്കാഡമിക് ഡയറക്ടര്‍ അറസ്റ്റില്‍. നെടുമങ്ങാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളിന്റെ അക്കാഡമിക് ഡയറക്ടര്‍ ആനാട് ചന്ദ്രമംഗലം ഷെറിന്‍ഭവനില്‍ ഡോ. എം. ആര്‍. യശോധരനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ ആരുമില്ലാത്ത സമയത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
വീട്ടിലെത്തിയ പെണ്‍കുട്ടി പീഡനവിവരം മാതാവിനെ അറിയിച്ചു. തുടര്‍ന്ന് പിതാവ് വലിയമല പോലീസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. 2008-ലും ഇയാള്‍ക്കെതിരെ സമാനമായ കേസ് ഉണ്ടായിരുന്നു.