ന്യൂഡല്‍ഹി: ഗര്‍ഭം അലസിപ്പിക്കുന്നത് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു സ്ത്രീകള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി നിലപാടറിയിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സുരക്ഷിതമായി ഗര്‍ഭം അലസിപ്പിക്കുന്നതിനും, പ്രത്യുല്‍പ്പാദനത്തെ കുറിച്ച് തീരുമാനിക്കാനുമുള്ള സ്ത്രീകളുടെ അവകാശത്തെയും മറ്റ് വിഷയങ്ങളെയും ഉയര്‍ത്തിക്കാട്ടിയാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുള്ളത്.
രാജ്യത്തെ മുഴുവന്‍ സ്ത്രീകളെയും ബാധിക്കുന്ന വിഷയമാണിതെന്ന് ഹര്‍ജികള്‍ സമര്‍പ്പിച്ച സ്ത്രീകള്‍ പറയുന്നു. ഗര്‍ഭം ധരിക്കണോ വേണ്ടയോ എന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാനുള്ള അവകാശം ഉണ്ടെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News