KeralaNewsRECENT POSTS
അഭിമന്യു വധക്കേസിലെ പ്രതിക്കെതിരെ തൊടുപുഴയില്‍ എസ്.എഫ്.ഐ പ്രതിഷേധം
തൊടുപുഴ: അഭിമന്യു വധക്കേസിലെ 26ാം പ്രതി മുഹമ്മദ് റിസയ്ക്കെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ. തൊടുപുഴയിലെ ഒരു സ്വകാര്യ കോളേജില്‍ എല്‍.എല്‍.ബി കോഴ്സിന് പഠിക്കാനെത്തിയ റിസയെ കോളേജില്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചത്. കേസില്‍ റിസയ്ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
കോടതിയുടെ ഉത്തരവനുസരിച്ചാണ് പ്രവേശനം നല്‍കിയതെന്നും സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയതായും കോളേജ് അധികൃതര്‍ വ്യക്തമാക്കി. ക്ലാസ് നേരത്തെ തുടങ്ങിയിരുന്നെങ്കിലും ഇന്നലെയാണ് റിസ കോളേജിലെത്തിയിരുന്നത്. എന്നാല്‍ ഗേറ്റ് പൂട്ടിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിന് മുന്നില്‍ സമരം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി ഉച്ചയോടെയാണ് സമരം അവസാനിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News