വിവാഹശേഷവും പല സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരിന്നു; വിവാദ വെളിപ്പെടുത്തലുമായി മുന്‍ പാക് ക്രിക്കറ്റ് താരം
ലാഹോര്‍: വിവാഹശേഷവും പല സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി മുന്‍ പാക് ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖിന്റെ വെളിപ്പെടുത്തല്‍. റസാഖിന്റെ ഈ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് പാക് ക്രിക്കറ്റ് ആരാധകര്‍ സ്വീകരിച്ചത്. പാകിസ്താന്റെ മുന്‍ ഓള്‍റൗണ്ടറുടെ ഈ വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
അബ്ദുല്‍ റസാഖ് പങ്കെടുത്ത ഒരു ടി വി ഷോയിലാണ് താരത്തിന്റെ ഈ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത്. ജീവിതത്തില്‍ അഞ്ചോ ആറോ വിവാഹേതര ബന്ധങ്ങളുണ്ടായിട്ടുണ്ടെന്നും ഈ ബന്ധങ്ങള്‍ക്കെല്ലാം ഒരു കാലാവധി ഉണ്ടായിരുന്നതായും ഷോയ്ക്കിടെ റസാഖ് പറയുകയുണ്ടായി. ചില ബന്ധങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിച്ചപ്പോള്‍ മറ്റു ചിലത് ഒന്നര വര്‍ഷം വരെ നീണ്ടുനിന്നെന്നും പാക് താരം കൂട്ടിച്ചേര്‍ത്തു. ഈ ബന്ധങ്ങളെല്ലാം സംഭവിച്ചത് വിവാഹിതനായ ശേഷമാണെന്നും മുപ്പത്തിയൊമ്പതുകാരന്‍ കുറ്റസമ്മതം നടത്തി.
അബ്ദുള്‍ റസാഖിന്റെ പരസ്ത്രീ ബന്ധത്തെ കുറിച്ചുള്ള വിവാദ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയും കൊണ്ടാടുകയാണ്.