KeralaNewsUncategorized

കേന്ദ്ര ഏജൻസികളെ രൂക്ഷമായി വിമർശിച്ച് എ വിജയരാഘവൻ

തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ രൂക്ഷമായി വിമർശിച്ച് എ വിജയരാഘവൻ. സംസ്ഥാനത്ത് വിവിധ കേസുകളിൽ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികളെ മോദിയുടെ കർസേവകറെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫിന്റെ വികസന സംരക്ഷണ ദിനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരെ കളവുകൾ എഴുതുന്നു. സംസ്ഥാന സർക്കാരിനെതിരെയുള്ള അട്ടിമറി സമരത്തിൽ ബിജെപിയും കൊൺഗ്രസും കൈകോർത്തുവെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര ഏജൻസികൾ മോദിയുടെ കർസേവർ ആയി ചുരുങ്ങി. സിഎജി ഭരണഘടനാ ലംഘനം നടത്തി.

നിയമസഭയിൽ വെക്കുന്നതിന് മുൻപ് വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി കൊടുത്തു. കോൺഗ്രസ് കുഞ്ഞാലിക്കുട്ടിക്ക് കീഴടങ്ങി, മത മൗലിക വാദികളുമായി കൂട്ടുചേരുന്നു. ഇതെല്ലാം ജനം കാണുന്നുണ്ട്. പിണറായി വിജയനെ ഒരു പ്രതിപ്പറ്റികയിലും ഉൾപ്പെടുത്താൻ കഴിയില്ല. സാക്ഷികളും കള്ള സാക്ഷികളും ഉണ്ടായാലും കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാലും ഒരു കുറ്റവും കണ്ടെത്താൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker