തന്റെ പേരിലും അമ്പലം പണിതിട്ടുണ്ട്; പിറന്നാളിന് പ്രത്യേക പൂജ വരെ നടത്തുന്ന ആരാധകനെ കുറിച്ച് ലക്ഷ്മി നായര്‍
കൊച്ചി:നടിമാരുടെയും നടന്മാരുടെയുമൊക്കെ പേരില്‍ ഫാന്‍സ് ക്ലബ്ബ് രൂപികരിക്കുന്നതൊക്കെ പതിവാണ്. എന്നാല്‍ താരങ്ങളോടുള്ള ആരാധന മൂത്ത് അവരുടെ പേരില്‍ അമ്പലം പണിഞ്ഞെന്ന് പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമാണ്. അത്തരത്തില്‍ ചില താരങ്ങള്‍ തങ്ങളുടെ പേരിലുള്ള അമ്പലത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് വന്നിരുന്നു.
ഏറ്റവും പുതിയതായി അവതാരകയും മോഡലുമായ ലക്ഷ്മി നായരാണ് തന്റെ പേരിലും ഒരു അമ്പലമുണ്ടെന്ന് വെളിപ്പെടുത്തിയത്. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായിട്ടെത്തുന്ന ഷോയില്‍ പുതിയ അതിഥിയായി എത്തിയത് ലക്ഷ്മിയായിരുന്നു. ചോദ്യങ്ങള്‍ക്കിടയില്‍ അവതാരകനാണ് ലക്ഷ്മിയുടെ പേരിലൊരു അമ്പലമുണ്ടെന്ന് കേട്ടത് സത്യമാണോന്ന് ചോദിച്ചത്. അത് സത്യമാണെന്നും അതിന് പിന്നിലെ കഥയും ലക്ഷ്മി പങ്കുവെച്ചു.
ലക്ഷ്മി നായര്‍ക്ക് ഒരു അമ്പലമുണ്ടെന്ന് കേട്ടിട്ടുണ്ടോല്ലോ. അതിന്റെ പിന്നിലെ സത്യമെന്താണെന്നാണ് അവാതരകന്‍ ചോദിച്ചത്. ‘അങ്ങനൊരു സംഭവമുണ്ടെന്ന് ലക്ഷ്മി നായരും ഉറപ്പിച്ച് പറയുന്നു. മുനിയാണ്ടി എന്നാണ് പുള്ളിയുടെ പേര്. എന്റെ ബെര്‍ത്ത് ഡേയ്ക്ക് അവിടെ വലിയ ആഘോഷമാണ്. പൂജയോ, പായസം വിതരണമോ ഒക്കെ നടക്കാറുണ്ടെന്ന്’ ലക്ഷ്മി പറയുന്നു.
എനിക്കത് ഒരു പ്രാവിശ്യം പോയി കാണണമെന്ന് വലിയ ആഗ്രഹമുണ്ട്. ഇതുവരെ പോകാന്‍ സാധിച്ചിട്ടില്ലെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. അവിടെ പോയി ഒരു ഭക്തയായി ലക്ഷ്മിയെ തന്നെ ഒന്ന് തൊഴുന്നത് നല്ലതാണെന്ന് അവതാരകനും പറയുന്നു. അതേ സമയം ലക്ഷ്മിയുടെ ഈ വെളിപ്പെടുത്തല്‍ വലിയ രീതിയിലുള്ള ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയിലുണ്ടാക്കിയിരിക്കുന്നത്. അടുത്തിടെ നടി ഹണി റോസും സമാനമായ കാര്യം പറഞ്ഞ് വന്നിരുന്നു.
തമിഴ്‌നാട്ടില്‍ ആരോ ഒരാള്‍ തന്റെ പേരില്‍ അമ്പലം തുടങ്ങിയിട്ടുണ്ട്. തന്റെ ജന്മദിനാഘോഷത്തിന് അവിടെ ആഘോഷം നടത്താറുണ്ടെന്നും ഇതുവരെ അമ്പലം നേരില്‍ പോയി കാണാന്‍ സാധിച്ചില്ലെന്നുമാണ് ഹണി പറഞ്ഞത്. ഇതേ പരിപാടിയില്‍ വച്ച് തന്റെ പേരില്‍ അമ്പലം പണിത ആളുടെ പേരടക്കം ഹണി വെളിപ്പെടുത്തി. ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ നടിമാര്‍ പറയുന്ന അയാള്‍ ഒരാള്‍ തന്നെ അല്ലേ എന്ന സംശയമാണ് ആരാധകര്‍ക്ക് ഉണ്ടാക്കുന്നത്. അത്തരത്തില്‍ സംശയം മുന്‍നിര്‍ത്തിയുള്ള കമന്റുകളാണ് ഉയര്‍ന്ന് വരുന്നത്.
ഹണിയ്ക്കും ഇയാള്‍ തന്നെയല്ലേ അമ്പലം പണിതത്. മുന്‍പ് സീരിയല്‍ നടി സൗപര്‍ണികയ്ക്കും സമാനമായൊരാളാണ് അമ്പലം പണിതത്. അങ്ങനെ എങ്കില്‍ ഇതെല്ലാം ഒരാള്‍ തന്നെയാണ്. ഇതൊരു ഓഫര്‍ ആണോ? ഈ പരിപാടിയിലേക്ക് വരുന്നവര്‍ക്ക് എല്ലാം സ്വന്തമായി അമ്പലം പണിതു കൊടുക്കാന്‍. എത്രയോ നാടുകള്‍ കറങ്ങി നടക്കുന്ന ആളാണ്, എന്നിട്ട് സ്വന്തം പേരിലുള്ള അമ്പലം കാണാന്‍ പോകാന്‍ സാധിച്ചില്ലേ, എന്ന് തുടങ്ങി ലക്ഷ്മിയുടെ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് നിറയുന്നത്.