24.9 C
Kottayam
Friday, October 18, 2024

ടീമിൽ ഇടമുണ്ടാകാൻ ബോളിവുഡ് നടിമാരുമായി ബന്ധം വേണം, ശരീരത്തിൽ ടാറ്റുവും; ബി.സി.സി.ഐയ്‌ക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Must read

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി20 ടീമുകളിൽ ഓപ്പണിങ് ബാറ്റർ ഋതുരാജ് ഗെയ്ക്‌വാദിന് ഇടം ലഭിക്കാത്തതിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം എസ്. ബദ്രിനാഥ്. ശ്രീലങ്കൻ പര്യടനത്തിൽ ഋതുരാജ് ഗെയ്ക്‌വാദ് കളിക്കുന്നില്ലെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് ബദ്രിനാഥ് സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി. ‘‘റിങ്കു സിങ്, ഋതുരാജ് ഗെയ്ക്‌‍വാദ് തുടങ്ങിയവർക്കൊന്നും ടീമിൽ സ്ഥാനമില്ല. നിങ്ങൾക്ക് ബോളിവുഡ് നടികളുമായി ബന്ധം വേണമെന്ന് ചിലപ്പോൾ തോന്നും. നല്ലൊരു മീഡിയ മാനേജരും ശരീരത്തിൽ ടാറ്റുവും ഉണ്ടാകേണ്ടത് ആവശ്യമാണ്.’’– സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ബദ്രിനാഥ് ആരോപിച്ചു.

ഇന്ത്യയുടെ സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ കളിച്ച ഋതുരാ‍ജ് ഗെയ്‍ക്‌വാദ് മൂന്നു മത്സരങ്ങളിൽനിന്ന്, ഏഴ്, 77, 49 സ്കോറുകളാണു നേടിയത്. അഞ്ചാം മത്സരത്തിൽ താരം കളിച്ചിരുന്നില്ല. സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് എന്നിവർ ടീമിലേക്കു തിരിച്ചെത്തിയതോടെയാണ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 ടീമിൽനിന്ന് ഋതുരാജ് ഗെയ്ക്‌വാദ് പുറത്തായത്. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം യുവതാരം യശസ്വി ജയ്സ്വാളാണ് ട്വന്റി20 പരമ്പരയില്‍ ടീം ഇന്ത്യയുടെ ഓപ്പണര്‍.

മലയാളി താരം സഞ്ജു സാംസൺ രണ്ടാം വിക്കറ്റ് കീപ്പറായി ട്വന്റി20 ടീമിനൊപ്പമുണ്ടാകും. പക്ഷേ മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ താരത്തിന് കളിക്കാൻ അവസരം ലഭിച്ചേക്കില്ല. ഋഷഭ് പന്താണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. സൂര്യകുമാർ യാദവ് നയിക്കുന്ന ട്വന്റി20 ടീമിൽ യുവതാരങ്ങളായ റിയാൻ പരാഗ്, രവി ബിഷ്ണോയി എന്നിവരും ഇടം നേടി. അര്‍ഷ്ദീപ് സിങ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവരാണു പേസർമാർ.

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാള്‍, റിങ്കു സിങ്, റിയാൻ പരാഗ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയി, അർഷ്ദീപ് സിങ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ ദ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷത്തിന്റെ കരാർ; പാകിസ്താനിൽ നിന്നും അത്യാധുനിക ആയുധങ്ങള്‍; ഏറ്റെടുത്തത് ബിഷ്‌ണോയി സംഘം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ. പൻവേലിയിലെ ഫാംഹൗസിൽ വച്ച്കൃത്യം നടത്താനായി 25 ലക്ഷം രൂപയുടെ കരാറാണ് പ്രതികൾക്ക് ലഭിച്ചതെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കി. ലോറൻസ്...

Popular this week