23.7 C
Kottayam
Saturday, October 12, 2024

ദേശീയപാത നിർമാണത്തിനെടുത്ത കുഴിയിൽ ഡോക്ടർമാർ സഞ്ചരിച്ച കാർ വീണു

Must read

ആലപ്പുഴ: ദേശീയപാതാ നിർമ്മാണത്തിൻ്റെ ഭാഗമായുള്ള കുഴിയിൽ കാർ വീണു. ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡൻ്റ് ഡോക്ടർമാരായ മിഥു സി വിനോദ്, രാജലക്ഷ്മി എന്നിവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് ഡിസയർ കാറാണ് കുഴിയിൽ വീണത്. ദേശീയപാതയിൽ വണ്ടാനം മെഡിക്കൽ കോളേജിന് കിഴക്കുഭാഗത്തെ സർവീസ് റോഡിൽ വെള്ളി പകൽ രണ്ടോടെയായിരുന്നു അപകടം.

സർവീസ് റോഡിന് കുറുകെ ചാലു കീറിയതുപോലെ കുഴിച്ചിട്ടിരിക്കുകയാണങ്കിലും ഈ കുഴിക്ക് ഇരുഭാഗവും ടാർ ചെയ്ത് യാത്രക്ക് സുഗമമാക്കിയിട്ടുണ്ട്. സർവീസ് റോഡുവഴി സഞ്ചരിച്ചെത്തുന്നവർ കുഴിയുടെ അടുത്തെത്തുമ്പോൾ മാത്രമാണ് ശ്രദ്ധയിൽപ്പെടുക. സമീപത്ത് സൈൻ ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ ഇരു ചക്ര വാഹന യാത്രക്കാർ ഉൾപ്പടെ ഈ കുഴിയിൽ വീണ് നിത്യേന അപകടങ്ങൾ ഉണ്ടാകാറുണ്ടന്ന് നാട്ടുകാർ പറയുന്നു.

അപകടത്തിൽ കാർ യാത്രികർക്ക് പരിക്കില്ലങ്കിലും കാറിന് സാരമായ കേടുപാടുണ്ടായി. നാട്ടുകാർ കുഴിയിൽ നിന്ന് കാർ തള്ളി നീക്കാൻ നോക്കിയെങ്കിലും ശ്രമം വിഫലമായതിനാൽ പിന്നീട് ജെസിബി എത്തിച്ച് കാർ നീക്കി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മെമു’വിലെ ലേഡീസ് കോച്ച് കയ്യടക്കി പുരുഷൻമാർ; പോലീസ് എത്തിയിട്ടും ‘നോ’ രക്ഷ

കണ്ണൂർ: ഷൊർണൂർ-കണ്ണൂർ മെമു (06023) അൺ റിസർവ്ഡ് എക്സ്‌പ്രസിലെ ലേഡീസ് കോച്ചിൽ നിറയെ പുരുഷൻമാർ. ശനിയാഴ്ച രാവിലെ എട്ടിന് മാഹിയിൽ നിന്നാണ് കയറിയത്. വനിതാ യാത്രക്കാർ പരാതി അറിയിച്ചതിനെ തുടർന്ന്‌ തലശ്ശേരിയിൽ റെയിൽവേ...

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; സ്വാസിക, ബീന ആന്റണി,മനോജ് എന്നിവർക്കെതിരെ കേസ്

കൊച്ചി: യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ സിനിമാതാരങ്ങള്‍ക്കെതിരേ കേസ്. നടിമാരായ സ്വാസിക, ബീന ആന്റണി, ബീന ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജ് എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയില്‍...

അലൻ വാക്കർ ഡി.ജെ. ഷോയ്ക്കിടെ മോഷ്ടിച്ച ഫോണുകൾ ഡൽഹിയിലെ ചോർ ബസാറിൽ; അന്വേഷണസംഘം എത്തുന്നു

കൊച്ചി: ബോൾഗാട്ടി പാലസിൽ നടന്ന അലൻ വാക്കർ ഡി.ജെ.. ഷോയ്ക്കിടെ കവർന്ന ഫോണുകളിൽ ചിലത് ഡൽഹിയിലെ ചോർ ബസാറിലുണ്ടെന്ന് കണ്ടെത്തൽ. രണ്ട് ഫോണുകളുടെ സി​ഗ്നലുകളാണ് ഡൽഹിയിൽനിന്ന് ലഭിച്ചത്. മൂന്നുപേർ വീതം അടങ്ങുന്ന രണ്ട്...

ബലാത്സംഗക്കേസിൽ സിദ്ദിഖ് പോലീസിന് മുന്നിൽ വീണ്ടും ഹാജരായി; അറസ്റ്റിന് സാധ്യത

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി. രണ്ടാം തവണയാണ് സിദ്ദിഖ് പോലീസിന് മുന്നില്‍ ഹാജരാകുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പോലീസ് കമ്മിഷണര്‍ ഓഫീസിലാണ് ചോദ്യംചെയ്യലിന് സിദ്ദിഖ് ഹാജരായിരിക്കുന്നത്. കേസ്...

ഗർഭച്ഛിദ്രത്തിന് മരുന്നുകഴിച്ച വിദ്യാർഥിനി മരിച്ചു; സുഹൃത്ത് അറസ്റ്റിൽ

ചെന്നൈ: നാമക്കലിൽ ഗർഭച്ഛിദ്രത്തിന് മരുന്നുകഴിച്ച പ്ലസ്ടു വിദ്യാർഥിനി മരിച്ചു. തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശിയായ 17 വയസ്സുകാരിയാണ് മരിച്ചത്. സംഭവത്തിൽ അരവിന്ദ് (23) എന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഗർഭമലസിപ്പിക്കാൻ മരുന്നുകഴിച്ചപ്പോൾ...

Popular this week