കൊച്ചി: കുവൈത്തില്‍ തീപ്പിടുത്തമുണ്ടായ കെട്ടിടത്തിന്റെ കമ്പനിയായ എൻ.ബി.ടി.സി മാനേജിങ് ഡയറക്ടർ കെ.ജി. അബ്രഹാം കേരളത്തിലുണ്ടെന്ന് സ്ഥിരീകരണം. അദ്ദേഹത്തോട് അന്വേഷണവുമായി ബന്ധപ്പെട്ട് എവിടെയും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ല. കുവൈത്തിലെ നിയമാനുസരണം കമ്പനിയുടെ ചെയർമാൻ ഒരു അറബ് വംശജനാണെന്നും എബ്രഹാമിന്റെ മകനും എന്‍.ബി.ടി.സി ഡെപ്യൂട്ടി ഡയറക്ടറുമായ ഷിബി എബ്രഹാം കെ.ജി.എ ഗ്രൂപ്പ് ഡയറക്ടര്‍ ഈപ്പൻ എന്നിവർ പറഞ്ഞു.
തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ഇരുവരും വ്യക്തമാക്കി. കെട്ടിടത്തിൽ കൃത്യമായ രീതിയിൽ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. മുനിസിപ്പാലിറ്റിയുടെ കര്‍ശന പരിശോധനകള്‍ നടക്കുന്നുണ്ട്. സെക്യൂരിറ്റി റൂമിൽ മൊബൈൽ ചാർജർ കുത്തിയപ്പോളുണ്ടായ ചെറിയ അഗ്നിയാണ് ഈ രീതിയിൽ കലാശിച്ചത്.
കോണിപ്പടി വഴി ഇറങ്ങിയതോടെ അവര്‍ക്ക് പുറത്തേക്ക് കടക്കാന്‍ പറ്റാതെ ആയി. തീ അടിയില്‍ നിന്നും മൊത്തം കെട്ടിടത്തെ വിഴുങ്ങി. പുക മുറിയില്‍ എത്തിയപ്പോൾ മാത്രമാണ് ഇവര്‍ കാര്യങ്ങള്‍ അറിഞ്ഞത്. ഫയര്‍ എക്സിറ്റും ഉണ്ടായിരുന്നു. എന്നാല്‍, അവിടേയും പുക നിറഞ്ഞു. എ.സി. ഡക്ട് വഴി പുക എല്ലാ മുറികളിലുമെത്തി. കാര്‍ബണ്‍ മോണോക്സൈഡ് ആണ് അവര്‍ ശ്വസിച്ചത്.
പോലീസിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്. ഏത് അന്വേഷത്തോടും സഹകരിക്കും.നഷ്ടപരിഹാരം നല്‍കും. ഇന്‍ഷുറന്‍സ് പരിരക്ഷ വേഗത്തില്‍ ലഭ്യമാക്കും. കമ്പനി നടത്തിപ്പുകാരെ അധികൃതര്‍ വിളിച്ചിരുന്നു. അന്വേഷണത്തില്‍ എല്ലാവരും പങ്കാളിയായി. ഇതുവരെ ആരും അറസ്റ്റിലായിട്ടില്ലെന്നും ഇരുവരും പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളി കെ.ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി. കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തിൽ അഗ്നിബാധയുണ്ടായത്. ദുരന്തത്തിൽ മലയാളികളടക്കം 50 പേർക്ക് ജീവൻ നഷ്മായി. ഈജിപ്തുകാരനായ സുരക്ഷാജീവനക്കാരന്റെ മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പാചകവാതക സിലിന്‍ഡറുകള്‍ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായത്.