NationalNews

ഇന്ത്യാ മുന്നണിയിൽ പൊട്ടിത്തെറി,സമാജ് വാദി പാര്‍ട്ടി പുറത്തേക്ക്‌? സൂചനകളുമായി അഖിലേഷ് യാദവ്

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യാ മുന്നണിയിൽ അതൃപ്തി പുകയുന്നതായി സൂചന നൽകി സമാജ്വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാന തലത്തിൽ സഖ്യം മുന്നോട്ടുപോകില്ലെന്നും കോൺഗ്രസ് മറ്റ് പാർട്ടികളെ കബളിപ്പിക്കുന്നതായും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിൽ ഉൾപ്പെടുത്തി സീറ്റ് നൽകാത്തതിലാണ് അതൃപ്തി അറിയിച്ചിരിക്കുന്നത്.

ദേശീയ തലത്തിൽ സഖ്യകക്ഷികളായ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും മധ്യപ്രദേശിലെ 18 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്നതിൽ ചൊല്ലിയാണ് തർക്കമുണ്ടായിരിക്കുന്നത്. നിയമസഭാ തലത്തിൽ സഖ്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിൽ സീറ്റ് ആവശ്യപ്പെട്ട് ഒരിക്കലും കോൺഗ്രസ് നേതാക്കളെ കാണില്ലായിരുന്നുവെന്നും അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സഖ്യത്തെ കുറിച്ച് ആലോചിക്കുമെന്നും ഇതുവരെ പ്രതിപക്ഷ ഐക്യത്തിലെ സുപ്രധാന നേതാവ് അറിയിച്ചു.

ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ കൈകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയുമായി ഞങ്ങൾ സംസാരിച്ചു. പാർട്ടിയുടെ പ്രകടനങ്ങളേക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സമാജ്വാദി പാർട്ടിയുടെ സമഗ്ര റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു.

രാത്രി ഒരു മണി വരെ നീണ്ട ചർച്ചയിൽ ആറു സീറ്റുകളിൽ പരിഗണന നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ, സീറ്റു വിഭജനം പ്രഖ്യാപിച്ചപ്പോൾ സമാജ്വാദി പാർട്ടിക്ക് പൂജ്യം സീറ്റുകളാണ് ലഭിച്ചത്. നിയമസഭാ തലത്തിൽ ഇന്ത്യ സഖ്യമില്ലെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും അദ്ദേഹത്തെ കാണാൻ പോകില്ലായിരുന്നുവെന്നും അഖിലേഷ് യാദവ് വാർത്താസമ്മേേളനത്തിൽ വ്യക്തമാക്കി.

ഉത്തർപ്രദേശിലും കേന്ദ്രത്തിലും മാത്രമാണ് സഖ്യമെന്ന് ഇതുവരെ തങ്ങളോട് പറഞ്ഞിട്ടില്ലെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ പ്രതികരണം സമാജ്വാദി പാർട്ടി എക്സിലൂടെ പങ്കുവച്ചിട്ടുണ്ട്.

നവരാത്രിയുടെ ആദ്യദിവസം കോൺഗ്രസ് ആദ്യ 144 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. എട്ട് മണിക്കൂറുകൾക്ക് ശേഷം സമാജ്വാദി പാർട്ടിയും തങ്ങളുടെ 9 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം രാത്രി 22 സ്ഥാനാർത്ഥികളുടെ പട്ടികയും പുറത്തിറക്കിയിരുന്നു. ഇതിൽ 13 സ്ഥാനാർത്ഥികൾ കോൺഗ്രസിനെതിരെയാണ് മത്സരിക്കുക എന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

കോൺഗ്രസ് യുപി അധ്യക്ഷൻ അജയ് റായുടെ പ്രസ്താവനയും ചർച്ചകൾക്ക് ചൂടുപകരുന്നതായി മാറി. എസ്പിക്ക് മധ്യപ്രദേശിൽ പിന്തുണയില്ലെന്നും അവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് പുറമെ, ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലും മത്സരിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button