NationalNews

ദൂരദർശനിലെ ആദ്യകാല വാർത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു; വിട പറയുന്നത് മാദ്ധ്യമരംഗത്ത് തന്റേതായ ഇടം നേടിയ സ്ത്രീ

ന്യൂഡൽഹി: പ്രമുഖ വാർത്ത അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു. ദൂരദർശനിലെ ആദ്യത്തെ ഇംഗ്ലീഷ് വാർത്താ അവതാരകരിൽ ഒരാളായിരുന്നു. ദേശീയ മാദ്ധ്യമരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളിൽ പ്രമുഖയായിരുന്നു. 30 വർഷത്തിലേറെയായി ദേശീയ ബ്രോഡ്കാസ്റ്ററിൽ വാർത്തകൾ അവതരിപ്പിച്ചിട്ടുണ്ട്.

1971-ൽ ദൂരദർശന്റെ മികച്ച അവതാരകയ്‌ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ നാല് തവണ മികച്ച അവതാരകയ്‌ക്കുള്ള പുരസ്‌കാരം ഗീതാഞ്ജലി അയ്യർക്ക് ലഭിച്ചിട്ടുണ്ട്.

കൊൽക്കത്തയിലെ ലൊറെറ്റോ കോളേജിൽ നിന്ന് ബിരുദവും നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിപ്ലോമയും നേടിയ ഗീതാഞ്ജലി അയ്യര്‍  ടിവിയിൽ വാർത്ത വായിക്കുന്നതിന് മുമ്പ്  ആകാശവാണിയിൽ വാർത്താ വായനക്കാരിയായിരുന്നു.വാർത്താ വായനയിൽ നിന്ന് അവർ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്, ഗവൺമെന്റ് ലെയ്സൺ , മാർക്കറ്റിംഗ് മേഖലയിലേക്ക് കടന്നു. 1989-ൽ, മികച്ച വനിതകൾക്കുള്ള ഇന്ദിരാഗാന്ധി പ്രിയദർശിനി അവാർഡ് നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button