EntertainmentKeralaNews

വിവാഹം എന്നതില്‍ ഞങ്ങള്‍ ഉദ്ദേശിച്ചത് അല്ല സംഭവിച്ചത്: റിമ കല്ലിങ്കല്‍

കൊച്ചി:മലയാളികളുടെ പ്രിയ താരമാണ് റിമ കല്ലിങ്കല്‍. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ താരം തുറന്നു പറഞ്ഞത് ശ്രദ്ധനേടുന്നു. താന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്നു റിമ കല്ലിങ്കല്‍ പറയുന്നു.

ആഷിഖുമായുള്ള വിവാഹം നടന്നില്ലായിരുന്നു എന്തായേനെ ജീവിതം എന്ന ധന്യ വര്‍മയുടെ ചോദ്യത്തിന് റിമ നൽകിയ മറുപടി ‘ഞാന്‍ വിവാഹിത ആകുമായിരുന്നില്ല’ എന്നായിരുന്നു. വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്നും പ്രണയത്തിലാണ് വിശ്വസിക്കുന്നതെന്നും റിമ കല്ലിങ്കല്‍ പറയുന്നുണ്ട്.

ഞാന്‍ ഇപ്പോഴും വിവാഹത്തില്‍ വിശ്വസിക്കുന്നില്ല. വിവാഹം നമുക്ക് ഒന്നും അല്ല. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. എല്ലാ ഇടത്തും വലിയ മൈനസ് ആണ് നല്‍കുക. എന്റെ എല്ലാ കാര്യത്തിലും മാറ്റങ്ങള്‍ സംഭവിച്ചു. ഞാന്‍ പതിനാറു വയസ്സുമുതല്‍ അധ്വാനിക്കാന്‍ തുടങ്ങിയതാണ്. ഞാന്‍ ആരെയും ഡിപ്പെന്‍ഡ് ചെയ്തു ജീവിച്ച ഒരാള്‍ അല്ല. പക്ഷെ എന്ത് എന്ന് അറിയില്ല എനിക്ക് മാറ്റം ഇല്ലെങ്കിലും ആളുകള്‍ക്ക് ഞാന്‍ മാറി എന്നാണ് വിചാരമെന്നും’ റിമ പറയുന്നു.

വിവാഹം എന്നതില്‍ ഞങ്ങള്‍ ഉദ്ദേശിച്ചത് അല്ല സംഭവിച്ചതെന്നും റിമ പറയുന്നുണ്ട്. ‘ഞങ്ങള്‍ മാര്യേജിനെ അങ്ങനെ സീരിയസ് ആയി ഒന്നും എടുക്കുന്ന വ്യക്തികള്‍ അല്ല. ഞങ്ങള്‍ അതിനെ ഒരു ലീഗല്‍ പേപ്പര്‍ എന്ന രീതിയില്‍ ആണ് കണ്ടത്. എങ്കിലും അത് ഞങ്ങളെ ഒരുപാട് ചേഞ്ച് ചെയ്തു. 22 എഫ്‌കെയിലും മറ്റും ക്രിയേറ്റ് ചെയ്ത ഒരു മാജിക്ക് ഉണ്ട്. അത് റീക്രിയേറ്റ് ചെയ്യണം എന്നായിരുന്നു ആഗ്രഹാം.. എന്നാല്‍, ഒരു ലീഗല്‍ പ്രോസസ് കാരണം എല്ലാം മാറി. അതിന് കാരണം സമൂഹമാണ്.’- റിമ കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button