News

‘ശങ്കരാടി പറഞ്ഞ ആ രേഖ’; ഗവർണറെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടു എന്നതടക്കം ഗവർണർ ഉയർത്തിയ ആരോപണങ്ങളെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഫേസ്‌ബുക് വിഡിയോയിലൂടെയാണ് ശിവൻകുട്ടിയുടെ ട്രോൾ.

”വിയറ്റ്‌നാം കോളനി എന്ന സിനിമയിൽ ശങ്കരാടി എന്ന കഥാപാത്രം ഒരു രേഖ പുറത്തുവിടുമെന്നു പറഞ്ഞു നടന്നു. അവസാനം കൈ ഇങ്ങനെ കാണിച്ചിട്ട് ഇതാണു പുറത്തുവിടുമെന്നു പറഞ്ഞ രേഖ എന്നു പറഞ്ഞത് പോലെയാണ് ഗവർണറുടെ ഇന്നത്തെ പ്രഖ്യാപനം” ശിവൻകുട്ടി പറഞ്ഞു.

ഇപ്പോഴത്തെ വിസിയെ നിലനിർത്താൻ മുഖ്യമന്ത്രി നേരിട്ടെത്തിയെന്നാണ് ഗവർണറുടെ ആരോപണം. തന്റെ നാട്ടുകാരനാണ് വിസി എന്നു മുഖ്യമന്ത്രി പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

താൻ ആവശ്യപ്പെടാതെയാണു സർക്കാർ വിസി നിയമനത്തിന് എജിയുടെ നിയമോപദേശം വാങ്ങി രാജ്ഭവനു നൽകിയത്. ഇത് സമ്മർദതന്ത്രമായിരുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർക്കാരോ മറ്റ് ഏജൻസികളോ ഇടപെടില്ലെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി അയച്ച കത്തുകളും ഗവർണർ പുറത്തുവിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button