യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ വൻ സംഘര്‍ഷം, നിരവധി പേർക്ക് പരുക്ക്
![](https://breakingkerala.com/wp-content/uploads/2022/06/pjimage-40-_710x400xt-1.webp)
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ വൻ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. സെക്രട്ടറിയേറ്റിനുള്ളിലേക്ക് കുപ്പിയേറുമുണ്ടായി. ഇതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു. ലാത്തിയും വീശി.
ലാത്തിച്ചാര്‍ജിൽ യൂത്ത് കോൺഗ്രസ് വനിതാ പ്രവര്‍ത്തകക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു പ്രവര്‍ത്തകന്റെ കാല് ഒടിഞ്ഞു. ഇയാളെയും ആശുപത്രിയിലേക്ക് മാറ്റി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മാര്‍ച്ചിനിടെ ബാരിക്കേഡ് തള്ളിമാറ്റാൻ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
പിന്നാലെ കല്ലേറും ഉണ്ടായി. ഇതോടെ പൊലീസ് നടപടി ആരംഭിച്ചു. പൊലീസ് പ്രകോപനമില്ലാതെ പ്രതികാര നടപടിയെടുക്കുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രകോപനമുണ്ടാക്കിയത് പൊലീസാണെന്നും മനപൂര്‍വ്വം നടപടിയെടുക്കുകയായിരുന്നുവെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി.