CrimeFeaturedHome-bannerKeralaNews

പന്നിയെ വേട്ടയാടുന്നതിനിടെ മലപ്പുറത്ത് യുവാവ് വെടിയേറ്റു മരിച്ചു; ഒപ്പമുള്ളവർക്കായി തിരച്ചിൽ

മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ യുവാവ് വെടിയേറ്റ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദാണ് (28) മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

ചട്ടിപ്പറമ്പിലെ സ്വകാര്യ വ്യക്തിയുടെ കാടുമൂടി കിടക്കുന്ന പ്രദേശത്ത് ഇര്‍ഷാദ് ഉള്‍പ്പെടെ മൂന്നംഗ സംഘമാണ് നായാട്ടിന് പോയത്. പന്നിയെ വെടിവെച്ചപ്പോള്‍ ഉന്നംതെറ്റി ഇര്‍ഷാദിന് കൊണ്ടതാണെന്നാണ് പ്രാഥമിക നിഗമനം.

ഒപ്പമുണ്ടായിരുന്ന അക്ബര്‍ അലി, സനീഷ് എന്നിവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ലൈസന്‍സില്ലാത്ത നാടന്‍ തോക്കില്‍ നിന്നാണ് വെടിയേറ്റതെന്നാണ് വിവരം. ഇര്‍ഷാദിന്റെ മൃതദേഹം പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജിലാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button