EntertainmentKeralaNews

പ്രണവ്-കല്യാണി വിവാഹം,പ്രിയദര്‍ശന്‍ കാര്യങ്ങള്‍ പറയുമെന്ന് മോഹന്‍ലാല്‍

കൊച്ചി:സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് പ്രണവ് മോഹൻലാൽ. മോഹൻലാലിന്റെ മകന്‍ എന്നതിൽ ഉപരി സ്വന്തം വ്യക്തിത്വത്തിലൂടെയാണ് നടൻ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. താരജാഡകളില്ലാതെ വളരെ ലളിതമായ ജീവിതമാണ് പ്രണവ് നയിക്കുന്നത്. ഇതുകൊണ്ടൊക്കെയാണ് പ്രണവ് മോഹൻലാൽ പ്രേക്ഷകർക്ക് പ്രിയങ്കരനാവുന്നത്. ഗോസിപ്പ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന പേരുകളാണ് പ്രണവിന്റേയും കല്യാണിയുടേയും. താരങ്ങൾ സിനിമയിൽ എത്തിയതിന് പിന്നാലെ തന്നെ ഇവരുടെ വിവാഹവാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങുകയായിരുന്നു.

മരയ്ക്കാർ സിനിമയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. സിനിമ പുറത്ത് വന്നതിന് പിന്നാലെ വീണ്ടും കല്യാണി- പ്രണവ വിവാഹം ചർച്ചയാവുകയാണ്. പ്രണവും കല്യാണിയും വിവാഹിതരായേക്കുമെന്ന റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു, ഇതോടെ ഈ വിഷയത്തിൽ പ്രതികരിച്ച് ആരാധകരും രംഗത്ത് എത്തുകയായിരുന്നു. അവര്‍ അടുത്ത സുഹൃത്തുക്കളാണ്, എന്നും ആ സൗഹൃദം നിലനിര്‍ത്തട്ടെയെന്നായിരുന്നു കമന്റുകള്‍. വിവാഹ കാര്യത്തെക്കുറിച്ച് അവര്‍ അറിഞ്ഞിട്ട് പോലുമുണ്ടാവില്ലെന്നുള്ള കമന്റുകളുമുണ്ടായിരുന്നു.

കല്യാണിയും പ്രണവും ബാല്യകാല സുഹൃത്തുക്കളാണ്. മുൻപ് ഒരിക്കൽ നടി നൽകിയ അഭിമുഖത്തിൽ പ്രണവിനെ കുറിച്ച് പറഞ്ഞിരുന്നു. ”ലാലങ്കിളിന്റെ കഴിവ് തന്നെയാണ് അപ്പുച്ചേട്ടനും ലഭിച്ചിട്ടുള്ളത്. ഒരു ഷോട്ട് പറഞ്ഞുകൊടുത്താല്‍ അധികം ചിന്തിക്കാതെ മനോഹരമായി ചെയ്യും. ലാലങ്കിളും അപ്പുച്ചേട്ടനെപ്പോലെ തന്നെ ആയാസരഹിതമായാണ് അഭിനയിക്കുന്നതെന്ന് അമ്മ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കല്യാണി പറഞ്ഞിരുന്നു. മരക്കാറില്‍ കുറച്ച് രംഗങ്ങളേയുണ്ടായിരുന്നുള്ളൂവെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു.

മോഹൻലാലും മക്കളുടെ പേരിൽ പ്രചരിക്കുന്ന ഗോസിപ്പിനെ കുറിച്ച് പ്രതികരിച്ചിരുന്നു. ”പ്രണവും കല്യാണിയും യാദൃശ്ചികമായാണ് സിനിമയിലേക്കെത്തിയത്. മരക്കാറിലേക്കുള്ള വരവും തികച്ചും അപ്രതീക്ഷിതമായിരുന്നു. എന്നേയും പ്രിയനേയും പോലെ തന്നെ അടുത്തു സുഹൃത്തുക്കളാണ് കല്യാണിയും പ്രണവും. എപ്പോഴും വിളിച്ച് സംസാരിക്കുകയും ഇടയ്ക്ക് സെല്‍ഫിയുമൊക്കെ എടുക്കുന്നവരാണ്. അതെങ്ങനെ പ്രണയമായി മാറും. സമയമാവുമ്പോള്‍ പ്രിയദര്‍ശന്‍ തന്നെ എല്ലാം പറയും. അവരെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനാണെന്നുമായിരുന്നു മോഹന്‍ലാല്‍ മുന്‍പ് പറഞ്ഞത്.

അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. ചിത്രത്തിൽ ശോഭനയുടെ മകളുടെ വേഷമായിരുന്നു ചെയ്തത്. മികച്ച പ്രേക്ഷക അഭിപ്രായമായിരുന്നു കല്യാണിയ്ക്ക് ലഭിച്ചത്. തെലുങ്ക് ചിത്രമായ ഹലോയിലൂടെയാണ് കല്യാണി സിനിമയിൽ എത്തുന്നത്. മകൾ ഒരിക്കലും സിനിമയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല പ്രിയദർശൻ പറഞ്ഞിരുന്നു. കല്യാണി സിനിമയിൽ അഭിനയിക്കാനുളള ആഗ്രഹം ഇങ്ങോട്ട് പറയുകയായിരുന്നു. സിനിമയിൽ അഭിനയിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ താൻ ആദ്യം ചോദിച്ചത് നിനക്ക് അഭിനയിക്കാൻ അറിയുമോ എന്നാണ്. ശ്രമിച്ച് നോക്കട്ടെ അച്ഛാ.. ശരിയായില്ലെങ്കിൽ വേണ്ട എന്നായിരുന്നു പറഞ്ഞത്. കൂടാതെ മകൾ മലയാളം പഠിക്കാനും മറ്റും ഹാർഡ് വർക്ക് ചെയ്യുന്നുണ്ടെന്നും പ്രിയൻ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button