KeralaNews

സ്വാഗതം പിന്നീട് പറയാം, മൂന്നുമണിക്ക് വേറെ പരിപാടിയുണ്ട്,സ്വാഗതത്തിനിടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി വേദിവിട്ടു

തിരുവനന്തപുരം:ഔദ്യോഗിക പരിപാടികളിലും പാര്‍ട്ടി പരിപാടികളിലും പൊതുപരിപാടികളിലും സമയനിഷ്ടയില്‍ എത്തുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.പരിപാടികള്‍ തുടങ്ങുന്നത് അനിശ്ചിതമായി വൈകുകയോ സ്വാഗതപ്രസംഗം അനന്തമായി നീളുകയോ ചെയ്താല്‍ കൃത്യമായി ഇടപെടും എന്നാല്‍ മുഖ്യമന്ത്രി തന്നെ പരിപാടിയ്ക്ക് വൈകിയെത്തിയാലോ

സ്വാഗതപ്രസംഗത്തിനിടെ ഉദ്ഘാടനം നടത്തി വേദിവിടുക അത്രതന്നെ. തിരുവനന്തപുരത്ത് മലയാള മിഷന്റെ ത്രിദിന പരിപാടിയായ ‘മലയാണ്‍മ 2020’-ന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു സംഭവം. സ്വാഗതപ്രസംഗം നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനത്തിനായി എഴുന്നേറ്റു. ഇതോടെ മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ജോര്‍ജ് സ്വാഗതപ്രസംഗം അവസാനിപ്പിച്ചു. നാലുമിനിറ്റുകൊണ്ട് ഉദ്ഘാടനപ്രസംഗം അവസാനിപ്പിച്ച മുഖ്യമന്ത്രി വേറെ വഴിയില്ലാത്തതുകൊണ്ടാണിതെന്ന് പറഞ്ഞ് വേദി വിടുകയായിരുന്നു.

അയ്യങ്കാളി ഹാളില്‍ പരിപാടിയ്ക്കായി മന്ത്രി കടകംപള്ളി സുരന്ദ്രനടക്കമുള്ളവര്‍ എത്തിയിരുന്നു. മുഖ്യമന്ത്രി ഒരു മണിക്കൂര്‍ വൈകിയാണ് എത്തിയത്. യൂണിവേഴ്സിറ്റി കോളേജ് പഴയ മഹാരാജാസ് ആയിരുന്നെന്നും അവിടെ ഒരുഅധ്യാപകന്‍ മലയാള ഭാഷയ്ക്കുവേണ്ടി ഉണ്ടായിരുന്നു എന്നും പ്രൊഫ. സുജ സൂസന്‍ജോര്‍ജ് പ്രസംഗിക്കുന്നതിനിടെ മുഖ്യമന്ത്രി എഴുന്നേല്‍ക്കുകയായിരുന്നു. ഇതോടെ കടകംപള്ളി സുരേന്ദ്രനും വേദിയിലിരുന്നവരും ഒപ്പം എഴുന്നേറ്റു.’സ്വാഗതം പിന്നീട് പറയാം. സ്വാഗതത്തില്‍ സ്വാഭാവികമായും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും. മൂന്നുമണിക്ക് വേറെ പരിപാടിയുണ്ട്. പോകണ്ട തിരക്കുണ്ട്. മറ്റുവഴിയില്ല” എന്ന് പറഞ്ഞ് മിഷന്റെ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ചും അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചും മുഖ്യമന്ത്രി പ്രസംഗം നടത്തി സ്ഥലം വിടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button