പൂതനാ മോക്ഷം; അരൂരിലെ ഇടതുപക്ഷ തോല്‍വിയെ വിമര്‍ശിച്ച് അഡ്വ. എ ജയശങ്കര്‍

കൊച്ചി: ഇടതുപക്ഷത്തിന് അരൂരിലെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതിനെക്കുറിച്ച് അഡ്വ. എ ജയശങ്കര്‍. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നഷ്ടമാകുന്നത് ഇതാദ്യമെന്ന് അദ്ദേഹം പറഞ്ഞു. അരൂരിലെ ഷാനിമോള്‍ ഉസ്മാന്റെ വിജയത്തെക്കുറിച്ച് പൂതനാ മോക്ഷം എന്ന തലക്കെട്ടില്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയാണ് അരൂര്‍. അവിരാ തരകനും ഗൗരിയമ്മയും പിഎസ് ശ്രീനിവാസനും എഎം ആരിഫുമൊക്കെ ജയിച്ച മണ്ഡലം. അരൂരിലെ ചുവന്ന മണ്ണില്‍ ത്രിവര്‍ണ്ണ പതാക പറപ്പിച്ചൂ ഷാനിമോള്‍. മരാമത്ത് മന്ത്രി സുധാകരന്റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയത്. അക്ഷരാര്‍ത്ഥത്തില്‍, പൂതനാ മോക്ഷമെന്നും അദ്ദേഹം പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group

പൂതനാ മോക്ഷം

മുമ്പ് പെരുമ്പാവൂരും ഒറ്റപ്പാലത്തും ആലപ്പുഴയും മത്സരിച്ചു തോറ്റ ഷാനിമോള്‍ ഉസ്മാന്‍, ഇതാ അരൂര്‍ മണ്ഡലത്തില്‍ നിന്ന് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയാണ് അരൂര്‍. അവിരാ തരകനും ഗൗരിയമ്മയും പിഎസ് ശ്രീനിവാസനും എഎം ആരിഫുമൊക്കെ ജയിച്ച മണ്ഡലം. അരൂരിലെ ചുവന്ന മണ്ണില്‍ ത്രിവര്‍ണ്ണ പതാക പറപ്പിച്ചൂ ഷാനിമോള്‍.

ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഒരു ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നഷ്ടപ്പെടുന്നത് ഇതാദ്യമായാണ്.

മരാമത്ത് മന്ത്രി സുധാകരന്റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയത്. അക്ഷരാര്‍ത്ഥത്തില്‍, പൂതനാ മോക്ഷം!