EntertainmentNews
രജനീകാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി
ഹൈദരാബാദ്: രക്തസമ്മര്‍ദത്തില്‍ ഏറ്റക്കുറച്ചില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന് രജനികാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി.
കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ ആരോഗ്യനില മെച്ചപ്പെട്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് രജനിയെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News