Home-bannerKeralaNews
ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു, സർക്കാരിന്റേത് പ്രതികാര നടപടിയെന്ന് കെമാൽ പാഷ
കൊച്ചി: വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്ന് നടന്ന സുരക്ഷാ അവലോകന സമിതിയാണ് കെമാല്‍ പാഷയ്ക്കുള്ള സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഉച്ചയോടെ കെമാല്‍ പാഷയ്ക്ക് അനുവദിച്ചിരുന്ന നാലു പൊലീസുകാരെ തിരിച്ചുവിളിക്കുകയായിരുന്നു.
കനകമല കേസില്‍ ജസ്റ്റിസിന് ഭീഷണി ഉയര്‍ന്നിരുന്നു. വാളയാര്‍, മാവോയിസ്റ്റ്, യുഎപിഎ വിഷയങ്ങളില്‍ ജസ്റ്റിസ് കെമാല്‍ പാഷ സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. ആയതിനാല്‍ ഇതിനുള്ള പ്രതികാര നടപടിയെന്നോണമാണ് തന്റെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News