കൊച്ചി- നടുറോഡില്‍ സ്വന്തം ലിംഗം ഛേദിച്ച മാനസിക രോഗിയായ ബംഗാളി യുവാവ് എച്ച് ഐ വി ബാധിതനെന്ന് പോലീസ്. ഇയാളുടെ മുറിഞ്ഞ ലിംഗം ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഇയാള്‍ സുഖംപ്രാപിച്ചു വരുന്നു.
പശ്ചിമ ബംഗാള്‍ കുഛ്ബിഹാര്‍ സ്വദേശിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പെയിന്റിംഗ് ജോലിക്ക് വന്നതാണ് എന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭ്യമായില്ല.
എറണാകുളം ചിറ്റൂര്‍ റോഡില്‍ അയ്യപ്പന്‍കാവ് തിലക് ലൈബ്രറിക്ക് സമീപം ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് ആളുകള്‍ നോക്കി നില്‍ക്കെ കടുംകൈ ചെയ്തത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഫ്‌ളൈയിംഗ് സ്‌ക്വാഡ് എത്തി ഇയാളെ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഐസൊലേഷന്‍ വാര്‍ഡിലെത്തിച്ച ശേഷം ഇയാള്‍ മാനസിക പ്രശ്‌നങ്ങളൊന്നും കാണിക്കുന്നില്ലെന്നും ആവശ്യമെങ്കില്‍ ഇയാളെ തൃശൂരിലെ മാനസികരോഗാശുപത്രിയിലേക്ക് മാറ്റുമെന്നും അധികൃതര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News