CrimeKeralaNews

മദ്യപിക്കാൻ പണം നൽകാത്തതിന്​ ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് പിടിയിൽ

തിരുവനന്തപുരം:മദ്യപിക്കാൻ പണം നൽകാത്തതിന്​ ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് പിടിയില്‍. പിടികൂടാൻ എത്തിയ പൊലീസിന് നേരെ ആക്രമണം. പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാര്‍ (32) ആണ്​ വെള്ളറട പൊലീസിന്റെ പിടിയിലായത്.

ചൊവ്വാഴ്ച രാവിലെ 11.30- നാണ് സംഭവം. മദ്യപാനത്തിന് അടിമയായ അനില്കുമാർ ഭാര്യ രാഗിണിയോട് മദ്യപിക്കാൻ പണം ആവശ്യപ്പെടുകയും എന്നാൽ ഇത് കൊടുക്കാത്തതിനാല്‍ പ്രകോപിതനായി തറയില്‍ കിടന്ന കല്ലെടുത്ത്​ രാഗിണിയുടെ തലക്ക്​ എറിയുകയായിരുന്നു. രാഗിണി നിലവിളിച്ചതോടെ അനിൽകുമാർ ഓടി രക്ഷപ്പെട്ടു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാഗിണിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവ ശേഷം സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ഒളിച്ചിരുന്ന അനില്‍കുമാറിനെ കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.

തുടർന്ന് വെള്ളറട സി ഐ മൃദുല്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം വളഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ അക്രമിച്ച്​ കോളനിയിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്ന്​​ പിടികൂടി. എ.എസ്.ഐ ശശികുമാര്‍, ജോസ്, അനീഷ്, പ്രഭുലകുമാര്‍, സജിന്‍, സുനില്‍, ദീപു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker