Kerala
ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്ന് വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ വട്ടവിള യു.പി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നേഹയ്ക്കാണ് (12) പാമ്പുകടിയേറ്റത്. സംഭവം നടന്ന ഉടന്‍ തന്നെ കുട്ടിയെ ചെങ്കലിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കും പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും കൊണ്ടുപോയി. നേഹയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. ക്ലാസില്‍ നിന്ന് കുട്ടിക്ക് പാമ്പുകടിയേല്‍ക്കുന്നതുവരെ ആരും പാമ്പിനെ കണ്ടിരുന്നില്ല. സ്‌കൂളും പരിസരവും കാടുപിടിച്ചുകിടക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News