നിസാമുദ്ദീന്‍ പള്ളിയിലെ സമ്മേളനത്തില്‍ പങ്കെടുത്ത് 70 മലയാളികള്‍,സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനിലെ ജമാഅത്ത് പള്ളിയിലെ മതചടങ്ങില്‍ പങ്കെടുത്ത 70 മലയാളികളുടെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു ലഭിച്ചു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, പാലക്കാട,കോട്ടയം എന്നീ ജില്ലകളില്‍നിന്നുള്ളവരാണ് ഇവരെന്നാണ് സൂചന. ബംഗ്ലാവാലി മസ്ജിദിലുണ്ടായിരുന്ന 1,300ല്‍ അധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. മതസമ്മേളനത്തില്‍ പങ്കെടുത്ത 24പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുമുണ്ട്.വിദേശികള്‍ ഉള്‍പ്പെടെ 1,800ല്‍ അധികം പേരാണ് തബ്ലിഗെ ജമാഅത്തിന്റെ ആസ്ഥാനമായ നിസാമുദ്ദീനിലെ ബംഗ്ലാവാലി മസ്ജിദില്‍ മാര്‍ച്ച് 15നു ശേഷമുണ്ടായിരുന്നത്.

ഇവരില്‍ ചിലര്‍ക്ക് തെലങ്കാന, ജമ്മു കശ്മീര്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍വെച്ച് കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് സര്‍ക്കാരിന് പ്രതിസന്ധിയുടെ വ്യാപ്തി മനസ്സിലായിത്തുടങ്ങിയത്. ബംഗ്ലാവാലി മസ്ജിദില്‍ ഉണ്ടായിരുന്നവരെ പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒഴിപ്പിച്ച് ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവരില്‍ 24പേര്‍ കൊറോണ വൈറസ് ബാധിതരാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. മസ്ജിദിലുണ്ടായിരുന്ന 15 മലയാളികള്‍ ഉള്‍പ്പെടെ 1,830 പേരുടെ വിശദാംശങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ കോഴിക്കോട് ജില്ലയിലുള്ളവരാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മാര്‍ച്ച് 13-ന് തന്നെ കോഴിക്കോട് എത്തിയ ഇവര്‍ നിരീക്ഷണത്തിലാണുള്ളത്.നിസാമുദ്ദീന്‍ തബ് ലീഗ് പള്ളിയില്‍ മാര്‍ച്ച് 18 മുതല്‍ 20 വരെ ഉണ്ടായിരുന്ന മറ്റു മൂന്നു പേരുടെ കൂടി പേരുവിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അവര്‍ യോഗത്തില്‍ പങ്കെടുത്തവരല്ല. കോഴിക്കോടുനിന്ന് നാലു മാസം മുന്‍പേ പുറപ്പെട്ടു മാര്‍ച്ച് 23-ന് റെയില്‍ മാര്‍ഗം കോഴിക്കോട് തിരിച്ചെത്തിയ മൂന്നുപേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നു കളക്ടര്‍ അറിയിച്ചു. ഇതിനിടെ ഡല്‍ഹി നിസാമുദ്ദീന്‍ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ മലപ്പുറം ജില്ലയില്‍ നിന്ന് നാലു പേര്‍ പങ്കെടുത്തതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.

ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതെ അവിടെത്തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്.മാര്‍ച്ച് മാസം പല സമയത്തായി ജില്ലയില്‍ നിന്ന് മറ്റു 14 പേരും നിസാമുദ്ദീനിലെ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു. ഇവരെല്ലാവരും നാട്ടില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇതില്‍ 12 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. രണ്ടുപേരെ കോവിഡ് കെയര്‍ കേന്ദ്രത്തിലുമാക്കിയിട്ടുണ്ട്.നിസാമുദ്ദിനില്‍നിന്ന് ഒഴിപ്പിച്ചവരുടെ കണക്ക് ഇങ്ങനെ

കേരള-70
വിദേശികള്‍-281
തമിഴ്നാട്-510
അസം-216
ഉത്തര്‍പ്രദേശ്-156
മഹാരാഷ്ട്ര-109
മധ്യപ്രദേശ്-107
ബിഹാര്‍-86
പശ്ചിമ ബംഗാള്‍-73
തെലങ്കാന-55
ജാര്‍ഖണ്ഡ്-46
കര്‍ണാടക-45
ഉത്തരാഖണ്ഡ്-34
ഹരിയാണ-22
ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍- 21
രാജസ്ഥാന്‍-19
ഹിമാചല്‍ പ്രദേശ്-15
ഒഡീഷ-15
പഞ്ചാബ്-9
മേഘാലയ-5