home bannerKeralaNews
ലോക്ക് ഡൗണ്‍ കാലത്ത് പുറത്ത് നിന്ന് കേരളത്തിലേക്ക് എത്തിയത് 60,612 പേര്‍; സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 62,529 പേര്‍
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് പുറത്തുനിന്ന് കേരളത്തിലേക്ക് എത്തിയത് 60,612 പേര്‍. വിമാനമാര്‍ഗം 3467 പേരും കപ്പല്‍ വഴി 1033 പേരും ചെക്ക് പോസ്റ്റ് വഴി 55,086 പേരും ട്രെയിന്‍ വഴി 1026 പേരും കേരളത്തിലേക്ക് എത്തി.
വിവിധ ജില്ലകളിലായി 62,529 പേരാണ് നിരീക്ഷണത്തിലുള്ളത്. 61,855 പേര്‍ വീടുകളിലും 674 പേര്‍ ആശുപത്രികളിലും. 159 പേരെയാണ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതുവരെ 45,027 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഭ്യമായ 43,200 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവാണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 5009 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4764 സാമ്പിളുകള്‍ നെഗറ്റീവായി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News