മലപ്പുറം: മലപ്പുറം കോഡൂര്‍ ഉര്‍ദുനഗറില്‍ ആറ് വയസ്സുകാരന്‍ തോട്ടില്‍ മുങ്ങി മരിച്ചു. പട്ടര്‍കടവന്‍ മുഹമ്മദ് ഷരീഫിന്റെയും മൈമുനയുടെയും മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. വരിക്കോട് ഉര്‍ദുനഗറിലെ തോട്ടുങ്ങല്‍ അംഗന്‍വാടിക്ക് സമീപം ഉള്ള തോട്ടിലാണ് കുട്ടി മുങ്ങി മരിച്ചത്.
വരിക്കോട് കാലംപറമ്പിലെ ഐ.സി.ഇ.ടി. പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച ഉച്ചയോടെ കൂട്ടുകാരോടൊന്നിച്ച് കുളിക്കുന്നതിനിടെ മുഹമ്മദ് വെള്ളത്തില്‍ മുങ്ങുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News